ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

തിരുവല്ല: തിരുവല്ല കുരിശുകവലയിൽ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുകാരെ തടയുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവല്ല തിരുമൂലപുരം അനന്തു ഭവനിൽ അനന്തു (27), കോഴഞ്ചേരി കീഴയാറ പുത്തൻപാറ വീട്ടിൽ പി.എസ്. ജിഷ്ണു (28) എന്നിവരാണ് പിടിയിലായത്.

കുരിശുകവലയിലെ പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. പമ്പിൽ എത്തിയ ഇവർ പെട്രോൾ നിറക്കുകയായിരുന്ന കാറിന് കുറുകെ ബൈക്ക് വെക്കുകയായിരുന്നു. മുന്നിൽനിന്ന് ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട കാർ ഡ്രൈവറെ ഇരുവരും ചേർന്ന് മർദിക്കുകയും കാറിന്റെ ഇടതുവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു.

തടയാൻ ശ്രമിച്ച പമ്പ് ജീവനക്കാരെയും വഴിയാത്രക്കാരെയും ഇവർ ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ് തിരുവല്ല ടൗണിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാർ എത്തിയെങ്കിലും ഇവരോടും ഭീഷണി തുടർന്നതോടെ തിരുവല്ല സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസെത്തി കീഴ്പെടുത്തുകയായിരുന്നു.  

Tags:    
News Summary - Youths arrested for created an atmosphere of terror in Tiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.