ആലപ്പുഴ: തലവടിയിൽ തെക്കൻ പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പുതുവർഷ പുലരിയിൽ പൊലീസ് ജീപ്പ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലപ്പുഴ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കോട്ടയം വേളൂർ സ്വദേശികളായ ജസ്റ്റിൻ എ. എഡ്വേഡ്, ആഷിക് എഡ്വേഡ് അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പിയുടെ പൊലീസ് ജീപ്പും തകർന്ന സ്കൂട്ടറും ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് അഡ്വ. ജോൺസൺ എബ്രഹാം സമർപ്പിച്ച പരാതിയിൽ പറയുന്നു.
സംഭവസ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ച പൊലീസ് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മരിച്ച യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.