തിരുവനന്തപുരം: തിരുനെല്ലിയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ മൊഴി മാറ്റിക്കാൻ സി.പി.എം പൊലീസിനെ ഉപയോഗിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്ന് രക്ഷിതാക്കളോട് പോലും പറയാതെ കടത്തികൊണ്ടുപോയി പൊലീസുകാർ മൊഴിമാറ്റാൻ സമ്മർദ്ദം ചെലുത്തുന്നത് നിയമ വാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എയോടും സി.പി.എമ്മിനോടും അടുപ്പമുള്ള പ്രതികളെ സംരക്ഷിക്കാനുള്ള നെറികെട്ട നീക്കമാണ് പൊലീസ് നടത്തുന്നത്. ഇതിനെതിരെ സാധ്യമായ എല്ലാ രീതികളിലും യുവമോർച്ച പോരാടും. പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി യുവമോർച്ച നിലകൊള്ളും.
ഭരണകക്ഷിയുടെ സമ്മർദത്തിൽ പൊലീസ് നഗ്നമായ നിയമ ലംഘനമാണ് നടത്തിയത്. സംരക്ഷണമൊരുക്കേണ്ട പൊലീസ് കാട്ടിയത് സമാനതകളില്ലാത്ത ക്രൂരതയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച സി.പി.എം നേതാക്കളെയും പൊലീസുകാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.