തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അപ്രഖ്യാപിത നിയമനനിരോധനം നടപ്പാക്കുന്നുവെന്നാരോപിച്ച് യുവമോർച്ചയുടെ രാപ്പകൽ സെക്രട്ടറിയേറ്റ് ഉപരോധം. ഉപരോധം ബി.ജെ.പി ദേശീയ വക്താവ് മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്തു. സി.പി.എം പിൻവാതിൽ നിയമനം നടത്തുന്നുവെന്ന് മീനാക്ഷി ലേഖി ആരോപിച്ചു. പാർട്ടികാർക്ക് മാത്രമാണ് ജോലി നൽകുന്നത്. ഇടതു ട്രേഡ് യൂണിയണുകളാണ് ജോലി ലഭിക്കുന്നതിന് തടസം നിൽക്കുന്നതെന്നും അവർ ആരോപിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു. ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നില്ല. കഠ്വ കൊലപാതകത്തെ സി.പി.എം രാഷ്ട്രീയവത്കരിച്ചുവെന്നും ലേഖി പറഞ്ഞു.
പി.എസ്.സി അംഗം സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് മറ്റൊരു സംസ്ഥാനത്തും നടക്കാത്തതാണ്. ഇത് നിയമവിരുദ്ധമാണ്. ദളിത് സമൂഹത്തിന് വേണ്ടി സി.പി.എം വാദിക്കുന്നു. പക്ഷെ പോളിറ്റ് ബ്യൂറോയിൽ ദളിത് അംഗമില്ലെന്നും ലേഖി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.