പരപ്പനങ്ങാടി: ഒരു പതിറ്റാണ്ടായി ബംഗളൂരു അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ (28) രോഗബാധിതയായ ഉമ്മയെ സന്ദർശിച്ചശേഷം മട ങ്ങി.
നാട്ടിലെത്താനുള്ള ചെലവ് സ്വയം വഹിക്കണമെന്ന വ്യവസ്ഥയിൽ ഒരു ദിവസത്തെ ജാമ്യമാണ് വിചാരണ കോടതി അനുവദിച്ചത്. വളരെ നേരേത്ത ഭർത്താവും പിന്നീട് ഒരു മകനും മരിച്ച ബിയ്യുമ്മ വീട്ടിലെത്തിയ സക്കരിയയെ കണ്ടതോടെ കണ്ണീരണിഞ്ഞു.
ബംഗളൂരു സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരോപിച്ച് സക്കരിയയെ കർണാടക പൊലീസ് പിടിച്ചുകൊണ്ടുപോവുകയും പിന്നീട് എൻ.ഐ.എക്ക് കൈമാറുകയുമായിരുന്നു.
കേസിലെ പ്രധാന സാക്ഷികളിലൊരാളായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹരിദാസൻ, തെൻറ പേരിൽ പൊലീസ് കോടതിയിൽ നൽകിയ രേഖകൾ വ്യാജമാണെന്ന് കുറച്ചുമുമ്പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സക്കരിയക്ക് നാട്ടിലെത്താനുള്ള ഒരു ലക്ഷത്തോളം രൂപയുടെ ചെലവ് വഹിച്ചത് ഫ്രീ സക്കരിയ ആക്ഷൻ ഫോറവും സോളിഡാരിറ്റി സംസ്ഥാന നേതൃത്വവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.