സിക പ്രതിരോധ പ്രവര്‍ത്തനം ശക്തം -മന്ത്രി വീണാ ജോർജ്​

തി​രു​വ​ന​ന്ത​പു​രം: ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ല്‍ സി​ക രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ത​ന്നെ പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്.

എ​ട്ട്​ സി​ക കേ​സാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ഗ​ര്‍ഭി​ണി​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ചു​വ​രു​ന്നു. എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ജാ​ഗ്ര​ത നി​ര്‍ദേ​ശ​വും മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ല്‍കി.

ഒ​ക്‌​ടോ​ബ​ര്‍ 30ന് ​ആ​ദ്യ സി​ക കേ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍ന്ന് ഒ​ക്‌​ടോ​ബ​ര്‍ 31ന് ​ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റും ജി​ല്ല ആ​ര്‍.​ആ​ര്‍.​ടി സം​ഘ​വും പ്ര​ദേ​ശം സ​ന്ദ​ര്‍ശി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം ശ​ക്ത​മാ​ക്കി. ന​വം​ബ​ര്‍ ഒ​ന്നി​ന് ജി​ല്ല കോ​ട​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​തി​ല്‍ 55 പേ​ര്‍ പ​ങ്കെ​ടു​ത്തു. 24 സാ​മ്പ്​​ള്‍ പ​രി​ശോ​ധ​ന​ക്ക്​​ അ​യ​ച്ചു. ന​വം​ബ​ര്‍ ര​ണ്ടി​ന് ക​ണ്ണൂ​രി​ല്‍നി​ന്നും കോ​ഴി​ക്കോ​ടു​നി​ന്നും വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

സി​ക വൈ​റ​സ് പ​ര​ത്തു​ന്ന കൊ​തു​കി​ന്റെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​നാ​യി ഫോ​ഗി​ങ്, സ്‌​പ്രേ​യി​ങ്​ എ​ന്നി​വ ന​ട​ത്തി.

ഉ​റ​വി​ട ന​ശീ​ക​ര​ണ ഭാ​ഗ​മാ​യി ലാ​ര്‍വ സ​ര്‍വേ ന​ട​ത്തി. ഈ​ഡി​സ് ലാ​ര്‍വ​ക​ളെ​യും കൊ​തു​കു​ക​ളെ​യും ശേ​ഖ​രി​ച്ച് സം​സ്ഥാ​ന എ​ന്റ​മോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​യ​ച്ചു. കോ​ട​തി​ക്ക് പു​റ​ത്ത് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ 104 വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു.

ഈ​ഡി​സ് കൊ​തു​ക്​ പ​ര​ത്തു​ന്ന രോ​ഗ​മാ​ണ് സി​ക. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​ത്. സാ​ധാ​ര​ണ ഇ​തു കു​ഴ​പ്പ​മി​ല്ലെ​ങ്കി​ലും ഗ​ര്‍ഭി​ണി​ക​ളെ ബാ​ധി​ച്ചാ​ല്‍ ഗ​ര്‍ഭ​സ്ഥ​ശി​ശു​വി​ന് മൈ​ക്രോ കെ​ഫാ​ലി പോ​ലു​ള്ള വൈ​ക​ല്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. കൊ​തു​ക്​ ക​ടി​യേ​ല്‍ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Zika virus prevention work is strong - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.