ട്രാൻസ്​ജൻഡറുകളെ തിരിച്ചയച്ച സംഭവം; വ്യക്​തത തേടുമെന്ന്​ എസ്​.പി

തിരുവനന്തപുരം: ട്രാൻസ്​ജെൻഡറുകളുടെ ശബരിമല പ്രവേശനത്തെ കുറിച്ച്​ നിയമപരമായ വ്യക്​തത തേടുമെന്ന്​ കോട്ടയം എ സ്​.പി. ശബരിമല വിഷയം പരിശോധിക്കാൻ ഹൈകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്​. ഇവരുമായി കൂടികാഴ്​ച നടത്തിയതിന്​ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക എന്നും എസ്​.പി അറിയിച്ചു.

നേരത്തെ ​നാല്​ ട്രാൻസ്​ജെൻഡറുകളാണ്​ ശബരിമലയിൽ ദർശനത്തിനായി എത്തിയത്​. ഇവരെ എരുമേലിയിൽ പൊലീസ്​ തടയുകയായിരുന്നു. വേഷം മാറിയെത്തുകയാണെങ്കിൽ ദർശനം നടത്താൻ അനുവദിക്കാമെന്ന്​ പൊലീസ്​ അറിയിച്ചുവെന്ന്​ ട്രാൻസ്​ജെൻഡറുകൾ ആരോപിച്ചിരുന്നു.

Tags:    
News Summary - ​Transgender sabarimala entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.