വ്യാജ ഒസ്യത്ത്​: വിഷയത്തിൽ ഇടപെടാൻ പറഞ്ഞത്​ അടുത്ത സുഹൃത്ത്​ -ടി.സിദ്ധിഖ്​

കോഴിക്കോട്​: വ്യാജ ഒസ്യത്ത്​ സംബന്ധിച്ച്​ ഉയർന്ന ആരോപണങ്ങൾ തള്ളി കോൺഗ്രസ് കോഴിക്കോട്​​ ഡി.സി.സി​ പ്രസ ിഡൻറ്​ ടി.സിദ്ധിഖ്​. വിഷയത്തിൽ ​ഇടപെടാൻ പറഞ്ഞത്​ അടുത്ത സുഹൃത്ത്​ അജയ്​ ഫിലോമിനാണ്​. അജയ്​യുടെ പിതാവി​​െൻറ ഉ ടമസ്ഥതയിലുള്ളതാണ്​ ഭൂമി. ഇതുമായി ബന്ധപ്പെട്ട്​ കുടുംബത്തിലെ ആർക്കും പരാതിയില്ലെന്നും സിദ്ധിഖ്​ പറഞ്ഞു.

റ ിട്ട. ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കെ.എ ലിങ്കൺ എബ്രഹാമി​​​െൻറ പേരിലുള്ള കോടികണക്കിന്​ രൂപയുടെ സ്വത്തുക്കൾ വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയിൽ ടി.സിദ്ധിഖിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രശ്​നപരിഹാര സെല്ലിനാണ്​ ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചത്​. ഇത്​ താമരശ്ശേരി ഡി.വൈ.എസ്​.പിക്ക്​ കൈമാറുകയായിരുന്നു.

ലിങ്കൺ എബ്രഹാം 27 ഏക്കർ ഭൂമി ത​​​െൻറ പിതാവി​​​െൻറ പേരിലുള്ള കെ.എ എബ്രഹാം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്​റ്റിന്​ എഴുതി വെച്ചിരുന്നു. ലിങ്കൺ എബ്രഹാം തയാറാക്കിയ ഒസ്യത്ത്​ പ്രകാരം അദ്ദേഹത്തി​​​െൻറ മരണശേഷം ഭൂമി ചാരിറ്റബിൾ ട്രസ്​റ്റിന്​ ഉപയോഗിക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ പിന്നീട്​ ഈ സ്വത്തുക്കൾ ലിങ്കൺ എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക്​ കൈമാറിയെന്ന്​ സഹോദരൻ ഫിലോമിൻ അവകാശപ്പെടുകയായിരുന്നു. വ്യാജ ഒസ്യത്തിലൂടെ ഫിലോമിന്​ സ്വത്ത്​ തട്ടിയെടുക്കാൻ കോൺഗ്രസ്​ നേതാക്കൾ സഹായിച്ചുവെന്നാണ്​ പരാതി.

Tags:    
News Summary - ​T.Siddique press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.