കുട്ടിക്കവിത: പൂങ്കിണ്ണം

പു​ഴ​യി​ൽ‍ വീ​ണു​കി​ട​ക്കു​ന്നേ

അ​ഴ​കേ​റു​ന്നൊ​രു പൂ​ങ്കി​ണ്ണം

തെ​ന്ന​ൽ വ​ന്നു ത​ലോ​ടു​മ്പോ​ൾ

തെ​ന്നി​പ്പോ​കും പൂ​ങ്കി​ണ്ണം

ക​ല്ലേ​റൊ​ന്നു കൊ​ടു​ത്താ​ലോ

ചി​ന്നി​ച്ചി​ത​റും പൂ​ങ്കി​ണ്ണം!

പി​ന്നെ​യു​മൊ​ന്നാ​യ് ചേ​ർ​ന്നീ​ടും

മി​ന്നി​മി​നു​ങ്ങും പൂ​ങ്കി​ണ്ണം

വി​ണ്ണി​ൽ​നി​ന്നു മു​ഖം നോ​ക്കും

പൊ​ന്ന​മ്പി​ളി​യു​ടെ പൂ​ങ്കി​ണ്ണം!

കവിത: അ​സു​ര​മം​ഗ​ലം വി​ജ​യ​കു​മാ​ർ

Tags:    
News Summary - madhyamam kudumbam, rhymes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.