കൊച്ചി: തലക്ക് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ എയർ ആംബുലൻസ് കിട്ടാതെ ലക്ഷദ്വീപിലെ അഗത്തിയിൽ മരിച്ചെന്ന് പരാതി. അഗത്തി ദ്വീപിലെ വടക്ക് കൂടംവീട്ടിൽ സെയ്ദ് മുഹമ്മദാണ് (70) വ്യാഴാഴ്ച രാവിലെ മരിച്ചത്. വീട്ടില്‍ കാലുതെന്നി വീണ് ഗുരുതര പരിക്കേറ്റ സെയ്ദ് മുഹമ്മദിനെ അഗത്തിയിലെ ആശുപത്രിയിൽ നാല് ദിവസം മുമ്പാണ് പ്രവേശിപ്പിച്ചത്.
ആന്തരിക രക്തസ്രാവമുണ്ടായ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്ക് കൊച്ചിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍, കൃത്യസമയത്ത് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. നാല് ദിവസമായി എയര്‍ ആംബുലന്‍സിനായി കാത്തുനില്ക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് ലഭ്യമാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കാലാവസ്ഥ പ്രതികൂലമായതിനാലാണ് എയർ ആംബുലൻസ് കിട്ടാതിരുന്നതെന്ന് ലക്ഷദ്വീപ് അധികൃതര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ മാസം ചെത്ത് ലത്ത് ദ്വീപിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ച സംഭവത്തിലും സമാന ആരോപണമുയർന്നിരുന്നു.
ഭാര്യ: സൈനബ. മക്കള്‍: വി.കെ. നസീമ, അബൂഹുറൈറ, നസീറ, സാജിത, സമീറ, വി.കെ. നിഹാദ. മരുമക്കള്‍: അക്ബര്‍ അലി, ഹാജറ, നിസാമുദ്ദീന്‍, അബ്ദുല്‍ റാസിക്ക്, അഫ്സാന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.