സമരം ചെയ്ത മിനിക്കോയ് പോളിടെക്നിക്ക് വിദ്യാർഥികൾക്ക് പൊലീസിന്‍റെ ക്രൂരമർദനം

കവരത്തി: ലാബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടി സമരം ചെയ്ത മിനിക്കോയ് പോളീടെക്നിക് വിദ്യാർഥികളെ കാമ്പസിനകത്ത് കയറി ക്രൂരമായി മർദിച്ച് പൊലീസ്. സി.ഐ അലി അക്ബറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് വിദ്യാർഥികളെ മർദിച്ചത്.

പോളിടെക്നിക്ക് ആരംഭിച്ച് ഒരു വർഷമായിട്ടും കോളജിൽ ലാബ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും അധികൃതർ ഒരുക്കിയിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരൊന്നും ഇതുവരെ കോളജ് സന്ദർശിക്കുകയോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്ത വിദ്യാർഥികൾക്കുനേരെയാണ് പൊലീസ് ഗുണ്ടായിസം കാണിച്ചതെന്ന് സിനിമ പ്രവർത്തക ആയിഷ സുൽത്താന കുറ്റപ്പെടുത്തി.


Tags:    
News Summary - Police brutality against Minicoy polytechnic students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.