മൂവാറ്റുപുഴ: സിവിൽ ഡിഫൻസ് സേനാംഗമായ കേരളത്തിലെ ആദ്യ ട്രാൻസ്െജൻഡറായി ആരോൻ കൃഷ്ണ. ആരോൻ കൃഷ്ണയടക്കം മൂവാറ്റുപുഴ അഗ്നിരക്ഷ നിലയത്തിലെ ഒമ്പത് സിവിൽ ഡിഫൻസ് വളൻറിയർമാർ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി സേനയുടെ ഭാഗമായി.
വാളകം സ്വദേശിയായ ആരോൻ ഒരുവർഷം മുമ്പാണ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് മാർേച്ചാടെ പരിശീലനങ്ങൾ പൂർത്തിയാക്കിയെങ്കിലും കോവിഡ്മൂലം പാസിങ് ഔട്ട് പരേഡ് വൈകുകയായിരുന്നു.
ബിരുദാനന്തര ബിരുദധാരി ആണെങ്കിലും ട്രാൻസ്െജൻഡർ ആയതിെൻറ പേരിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടിവന്നെന്നും തനിക്ക് ധൈര്യമായി നിൽക്കാൻ പ്രചോദനം നൽകിയത് സിവിൽ ഡിഫൻസാെണന്നും ആരോൻ പറയുന്നു. മൂവാറ്റുപുഴ അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഓഫിസർ ടി.കെ. സുരേഷ്, സിവിൽ ഡിഫൻസ് കോഓഡിനേറ്റർ സി. നിഷാദ്, മറ്റ് ഓഫിസർമാർ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ പി.ആർ. രഞ്ജി-ത്, െഡപ്യൂട്ടി പോസ്റ്റ് വാർഡൻ നിതിൻ എസ്. നായർ, മറ്റ് സഹപ്രവർത്തകർ എന്നിവർക്ക് നന്ദിയും പറഞ്ഞു. ചാർളി ഗ്രൂപ് ക്യാപ്റ്റൻ ആയാണ് ആരോൻ ചുമതല ഏൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.