മസ്കത്ത്: ഒമാനിലെ പ്രമുഖ ടീമായ നേതാജി എഫ്.സി സംഘടിപ്പിച്ച ഇന്റര്‍ ലീഗ് സീസണ് രണ്ട് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഉപ്പുകണ്ടം ബ്രദേഴ്സ് ജേതാക്കളായി.
ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബുള്‍ഡോസര്‍ എഫ്.സിയെ തോല്പിച്ചാണ് വിജയികളായത്. അമ്പതോളം വരുന്ന നേതാജി അംഗങ്ങളെ ആറ് ടീമുകള്‍ ആയി തിരിച്ചാണ് ലീഗ് നടത്തിയത്. ഡ്രാഗണ്‍സ് എഫ്.സി മൂന്നാം സ്ഥാനവും മാന്‍ഡ്രേക്ക് എഫ്.സി നാലാം സ്ഥാനവും കരസ്ഥമാക്കി.
ടീമുകളുടെ പേരുകള്‍കൊണ്ടും സ്ത്രീകളുടെയും കുട്ടികളുടെയും പെനാല്‍റ്റി ഷൂട്ടൗട്ടുകള്കൊണ്ടും ലീഗ് വ്യത്യസ്തത നിറഞ്ഞതായിരുന്നു. കുട്ടികളുടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൂഹി ഹമദും സ്ത്രീകളുടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നീതു പ്രബിന്, നാഫീതുള് മിസ്രിയ എന്നിവരും ജേതാകളായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് ആഷിഫ് സഹീര്‍, ടോപ് സ്കോറര്‍ കിരണ്‍, കീപ്പര്‍ ഷാഫി, ഡിഫെന്‍ഡര്‍ ഫൈസല്‍, എമര്‍ജിങ് പ്ലയെര്‍ റിസ്വാന്, ഐക്കണ്‍ പ്ലയെര്‍ രതീഷ് എന്നിവരെയും തിരഞ്ഞെടുത്തു. അടുത്ത സീസണ് കൂടുതല്‍ ഭംഗിയായി നടത്താന്‍ ശ്രമിക്കുമെന്നും നേതാജി സ്ഥാപകന്‍ ബാലകൃഷ്ണന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.