വലുപ്പത്തിൽ ചെറുതാണെങ്കിലും നിരവധി വിറ്റമിനുകളുടെ കലവറയാണ് പേരക്ക. സ്ത്രീകൾക്കും ഗർഭിണികൾക്കും നിരവധി ഗുണപ്രദമായ ഘടകങ്ങൾ അതിനകത്തും പുറത്തുമൊക്കെയുണ്ട്. പേരക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുൽപാദനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം വിറ്റമിൻ ബി 9 ഗർഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.
ഫോളിക് ആസിഡ് ഗർഭസ്ഥ ശിശുവിെൻറ ന്യൂറൽ ട്യൂബ് വികാസത്തിനും സഹായിക്കുന്നു. ഹോർമോണുകളുടെ ഉൽപാദനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പർ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തങ്ങളെയും സഹായിക്കും. പേരക്കയിലെ മാംഗനീസ് ഞരമ്പുകൾക്കും പേശികൾക്കും അയവു നൽകുന്നു.
മാനസികസമ്മർദം കുറക്കാനുള്ള ഘടകങ്ങളും പേരക്കയിലുണ്ട്. വിറ്റമിൻ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നു. വിറ്റമിൻ ഇയുടെ ആൻറി ഓക്സിഡൻറ് ചർമാരോഗ്യം മെച്ചപ്പെടുത്തുേമ്പാൾ വിറ്റമിൻ സി, ഇരുമ്പ്് എന്നിവ അടങ്ങിയതിനാൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കും. പൊട്ടാസ്യത്തിെൻറ അളവ് കൂടുതലായതിനാൽ രക്തസമ്മർദം കുറക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.