എണ്ണയിൽ പൊരിയുന്ന ഹൃദയങ്ങൾ

ആർഭാടത്തിൽ പൊതിഞ്ഞ ആഹാരം. അതാണ്​ ഇന്ന്​ പല മലയാളികളുടെയും ആഹാരശൈലി. ശരീരാരോഗ്യത്തിന്​ കഴിക്കുന്ന ആഹാരം നല ്ലതോ ചീത്തയോ എന്നതിനപ്പുറം, നാവിന്​ രുചിതരുന്നുണ്ടോ എന്നുമാത്രമാകുന്നു എന്നും പുതുരുചികൾ തേടിപ്പോകുന്ന നമ്മുടെ ഏകലക്ഷ്യം. ​ജീവിത ശൈലീരോഗങ്ങളുടെ കാരണങ്ങളിൽ ഏറിയപങ്കും ആഹാരമാണ്​​. സാധാരണഗതിയിൽ ജീവിതശൈലി രോഗങ്ങൾ പുരുഷന്മാരെയാണ്​ ബാധിക്കുന്നത്​ എന്ന അബദ്ധധാരണയാണ്​ കുറച്ചുവർഷങ്ങൾക്കുമുമ്പ്​ കേരളത്തിൽ നടത്തിയ ഒരു പഠനം തിരുത്തിയത്​. കേരളത്തിൽ സ്​ത്രീകളിൽ ജീവിതശൈലീ രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്നതായി അവർ കണ്ടെത്തി.

കൂനിന ്മേൽ കുരു എന്നതുപോലെയാണ്​ ലോകത്തിലെ ഏറ്റവും ആധികാരികമായ വൈദ്യശാസ്​ത്ര പ്രസിദ്ധീകരണമായ ബ്രിട്ടീഷ്​ മെഡിക് കൽ ജേണലിൽ ഇക്കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്​. ദിവസവും ഒരു പ്രാവശ്യമെങ്കിലും എണ്ണയിൽ പൊരി ച്ച ആഹാരം കഴിക്കുന്നവരിൽ ഹൃദയാഘാത സാധ്യതയും മരണസാധ്യതയും ഏകദേശം 13 ശതമാനം വരെ കൂടുതലായിട്ടാണ്​ പഠന റിപ്പോർട്ട്​. 50 മുതൽ 70 വയസ്സുവരെയുള്ള 1,06,966 സ്​ത്രീക​ളിൽ ശരാശരി 18 വർഷക്കാലം നടത്തിയ നിരീക്ഷണങ്ങളിൽനിന്നാണ്​ ഇൗ നിഗമനത്തിൽ എത്തിച്ചേർന്നത്​.

നിർണായക കണ്ടെത്തൽ

എണ്ണയിൽ പൊരിച്ച കോഴിയിറച്ചി, മത്സ്യം, കക്ക, കൊഞ്ച്​ മുതലായവ കഴിക്കുന്നവരിലാണ്​ ഹൃദ്രോഗ സാധ്യത കൂടുതലായി കണ്ടത്​. അമേരിക്കയി​െല 40​ സ​​​​െൻററുകളിൽ നടത്തിയ ഇൗ പഠനം ഇന്ന്​ പൊതുസമൂഹങ്ങളിൽ നിലനിൽക്കുന്ന ഒരുപാട്​ അബദ്ധധാരണകളെ വെളിച്ചത്തുകൊണ്ടുവരാൻ പോന്നതാണ്​. എണ്ണയിൽ പൊരിച്ചെടുത്ത ആഹാരങ്ങൾ കഴിച്ച്​ 'തടികുറക്കാൻ' ശ്രമിക്കുന്ന യുവതലമുറ പ്രത്യേകിച്ചും ഇത്തരം ആധികാരിക പഠന റിപ്പോർട്ടുകൾ അറിഞ്ഞിരിക്കേണ്ടത്​ ആവശ്യമാണ്​. 'എണ്ണയിൽ മുക്കി പൊരിക്കുക'എന്നത്​ വളരെ സങ്കീർണമായ ഒരു പാചകരീതിയാണ്​. അത്​ ആഹാര പദാർഥത്തി​​​​​െൻറയും എണ്ണയുടെയും ഘടനകൾ -ഒാക്​സീകരണം, ഏകകങ്ങളെ കൂട്ടിച്ചേർക്കുന്ന ​േപാളിമറീകരണം, ഹൈഡ്രോജനേഷൻ എന്നീ പ്രക്രിയകളിലൂടെ രാസമാറ്റം സംഭവിക്കുന്നു.

മാത്രമല്ല, പൊരിക്കുന്ന സമയത്ത്​ ആഹാര പദാർഥങ്ങളിലെ ജലാംശം നഷ്​ടപ്പെടുകയും പകരം കൊഴുപ്പുകൾ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, വീണ്ടും വീണ്ടും എണ്ണ ചൂടാക്കു​േമ്പാൾ അത്​ ശരീരത്തിന്​ കൂടുതൽ ഹാനികരമാകുന്നു. പൊരിച്ചെടുത്ത ആഹാരപദാർഥങ്ങൾക്ക്​ സ്വാദ്​ കൂടുതലാകുന്നതു കൊണ്ട്​ കൂടുതൽ കഴിക്കാനുള്ള ആഗ്രഹവും വർധിക്കും. മറ്റു രോഗങ്ങൾക്ക്​ അടിത്തറ പാകുന്ന ഇത്തരം പദാർഥങ്ങൾ ഹൃ​േദ്രാഗം മാത്രമല്ല, പ്രമേഹം, പൊണ്ണത്തടി, രക്​താദിസമ്മർദം എന്നീ അസുഖങ്ങൾക്കും വഴിതെളിക്കും. ആരോഗ്യദായകമായ സമീകൃതാഹാരം കഴിക്കുന്ന ഒരു സംസ്​കാരം നമ്മുടെ കുട്ടികളുടെ ഇടയിൽ ചെറുപ്പം മുതലേ വളർത്തിയെടുക്കണം. ആഹാരത്തിൽ സം​സ്​കരിച്ച ധാന്യങ്ങൾ, മധുരം, എണ്ണ, ഉപ്പ്​ ഇവയുടെ ഉപയോഗങ്ങൾ ഗണ്യമായി കുറച്ചാൽതന്നെ പകുതിയിലധികം ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനാവും.

ശ്രദ്ധിക്കേണ്ടവ

ആഹാരത്തിൽ മിതത്വം പാലിക്കുക എന്നതാണ്​ പരമപ്രധാനം. ഒരു നേരത്തെ ആഹാരം അടുത്ത ആഹാരനേരം വരെയുള്ള നമ്മുടെ ദൈനംദിന കാര്യങ്ങൾക്ക്​ ഉൗർജം പകരാനാണ്​. അത്രയും മാത്രമേ ഭക്ഷിക്കാവൂ. ആഹാരം ശരീരത്തി​​​​​െൻറ ആരോഗ്യത്തിന്​ വേണ്ടിയാകണം. അല്ലാതെ മനസ്സിനെയോ നാക്കിനെയോ തൃപ്​തിപ്പെടുത്താനാവരുത്​.

  1. ആഹാരങ്ങളിൽ മൂന്നുനേരവും ധാരാളം പച്ചക്കറികളും സാലഡുകളും ഉൾപ്പെടുത്തണം.
  2. പഞ്ചസാര, ശർക്കര, കരുപ്പട്ടി, തേൻ മുതലായ മധുരദായക പദാർഥങ്ങൾ വളരെ കുറ​ക്കുക.
  3. പ്രീ സ്​കൂൾ, സ്​കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ കേക്ക്​, ചോ​ക്ലറ്റ്​​, മധുരപാനീയങ്ങൾ എന്നിവയുടെ ഉപയോഗം ബോധവത്​കരണ ക്ലാസുകളിൽ കൂടി അധ്യാപകരും ആരോഗ്യപരിപാലകരും കൈകോർത്ത്​ ഗണ്യമായി കുറയ്​ക്കുക.
  4. പ്രത്യേകിച്ചും ജന്മദിനാഘോഷവേളകളിൽ. ഇടയ്​ക്കിടക്ക്​ ആഹാരം കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
  5. രാത്രി ലഘുവായ ആഹാരം കഴിക്കുകയും അത്​ നേരത്തേ പൂർത്തിയാക്കുകയും ചെയ്യാം.
  6. വിലകൂടിയ ഫലങ്ങൾക്ക്​ പകരം ഒാരോ സീസണിലും കിട്ടുന്ന ഫലവർഗങ്ങൾ കഴിക്കുക.
  7. പച്ചക്കറികൾ നന്നായി വെള്ളത്തിൽ കഴുകി മാത്രം ഉപയോഗിക്കുക.
  8. ഒാരോ വീട്ടിലും അൽപമെങ്കിലും പച്ചക്കറികൾ നട്ടുവളർത്തുക.
  9. മായംചേർക്കലിനെതിരെ ജാ​ഗ്രതാസമിതികൾക്ക്​ രൂപം നൽകുക.
  10. അയൽസംസ്​ഥാനങ്ങളിൽ നിന്നും മറ്റും കൊണ്ടു വരുന്ന ഭക്ഷ്യവസ്​തുക്കൾ കർശന പരിശോധനകൾക്ക്​ വിധേയമാക്കണം.
  11. ഭക്ഷണ പദാർഥങ്ങളിലെ മായങ്ങൾ കണ്ടെത്താനുള്ള മാർഗങ്ങൾ പൊതുജനങ്ങൾ സ്വായത്തമാക്കുകയും വേണം.

(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്​റ്റാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.