ലോകാരോഗ്യ സംഘടന അടക്കമുള്ളവ അംഗീകരിച്ച ഡയറ്റ് രീതികളിൽ ഒന്നാണ് മെഡിറ്ററേനിയൻ ഡയറ്റ്. കുത്തരിയും ചെറിയ മീനുകളും ധാരാളം പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്ന നമ്മുടെ ഭക്ഷണരീതിയോട് ചേർന്നുനിൽക്കുന്ന മെഡിറ്ററേനിയൻ ഡയറ്റിലേക്ക് മടങ്ങിയാൽ പലതരം രോഗങ്ങളിൽനിന്നും അകാലമരണത്തിൽനിന്നും നീണ്ടകാലത്തെ ആശുപത്രിവാസങ്ങളിൽനിന്നുമൊക്കെ വിടപറയാൻ കഴിയും. ഒരേസമയം ശരീരത്തെയും മനസ്സിനെയും ഉൗർജസ്വലമായി സംരക്ഷിക്കുമെന്നാണ് അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റി ഇൗ ഡയറ്റിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.
ഗ്രീസ്, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിലനിൽക്കുന്ന വളരെ ആരോഗ്യപരമായ ഒരു ഭക്ഷ്യക്രമമാണ് മെഡിറ്ററേനിയൻ ഡയറ്റ്. പാശ്ചാത്യ ഭക്ഷണരീതി വളരെ കൂടിയ അളവിൽ മൃഗക്കൊഴുപ്പും പ്രിസർവേറ്റിവുകളും പഞ്ചസാരയും അടങ്ങിയതാണ്. എന്നാൽ, മെഡിറ്ററേനിയൻ ഡയറ്റിൽ ഇത്തരം വസ്തുക്കളില്ല എന്നതാണ് ഇതിെൻറ ഒന്നാമത്തെ സവിശേഷത. ശരീരഭാരം കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ഒരു മാർഗംകൂടിയാണ് ഇത്.
മെഡിറ്ററേനിയൻ ഡയറ്റിനായി മെനുവൊരുക്കാം
- ദിവസവുമുള്ള ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും പയറുവർഗങ്ങളും ഉൾപ്പെടുത്തുക (ജീവകങ്ങളും സൂക്ഷ്മ പോഷകങ്ങളും ഫൈബറും സമൃദ്ധമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി മെനുവിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിക്കുകയും ജീവിത ശൈലീരോഗങ്ങൾ കുറയുകയും ചെയ്യുമെന്നതാണ് ഇതിെൻറ പ്രത്യേകത).
- തവിടോടുകൂടിയ ധാന്യങ്ങൾ, അതായത് സമ്പൂർണ ധാന്യങ്ങൾ ഉപയോഗിക്കുക (ഇത്തരം ധാന്യങ്ങളിൽ ജീവകങ്ങളും ഭക്ഷ്യനാരുകളും ആൻറി ഒാക്സിഡൻറുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ഒൗഷധഗുണങ്ങൾ ഇവയിലായിരിക്കും കൂടുതലായി ഉണ്ടായിരിക്കുക).
- ഒരു കൈ പിടി നട്സ് (ബദാം, പിസ്ത, വാൾനട്ട്, കശുവണ്ടി എന്നിവ) കഴിക്കാം.
- വനസ്പതി, ഡാൽഡ, ബട്ടർ എന്നിവക്കു പകരം ഒലിവ് എണ്ണ, കടുക് എണ്ണ (കനോല ഓയിൽ) എന്നിവ ഉപയോഗിക്കുക (ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലതാണ് ഒലിവ് ഒായിൽ).
- ചുവന്ന മാംസം മാസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിച്ചാൽ മതി (കൊഴുപ്പ് കളഞ്ഞ് ഉപയോഗിക്കുക). പകരം പക്ഷികൾ അതായത് താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചി ഉപയോഗിക്കുക.
- മുട്ട, മീൻ എന്നിവ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപയോഗിക്കാം.
- പാലും പാലുൽപന്നങ്ങളും ഉപയോഗിക്കുേമ്പാൾ കൊഴുപ്പ് മാറ്റി ഉപയോഗിക്കുക.
- ഉപ്പിന് പകരം സുഗന്ധവ്യഞ്ജനങ്ങളും ഇലകളും ഉപയോഗിക്കാം (കറിവേപ്പില, മല്ലിയില etc...).
കുട്ടികളുടെ ബുദ്ധിവികാസത്തിന് മെഡിറ്ററേനിയൻ ഡയറ്റ്
കുട്ടികളുടെ ബുദ്ധിവികാസത്തിനും ആരോഗ്യത്തിനും മെഡിറ്ററേനിയൻ ഡയറ്റ് മികച്ചതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടു തന്നെ കുട്ടികളുടെ ഒാരോ ദിവസവും ഉൗർജസ്വലമാക്കാൻ ഭക്ഷണ ക്രമത്തിൽ ചെറിയ ക്രമീകരണം നടത്തിയാൽ മതിയാകും.
കുട്ടികളുടെ മെനു
- പാതിവേവിച്ചോ പച്ചക്കോ കുഞ്ഞുങ്ങൾക്കു പച്ചക്കറികൾ നൽകുക. പച്ചക്കു കഴിക്കാൻ താൽപര്യം കാണിക്കുന്നില്ലെങ്കിൽ സാലഡ് ആക്കുകയോ, അല്ലെങ്കിൽ സോസുകൾ ചേർത്ത് നൽകുകയോ ചെയ്യാം.
- ഫ്രൂട്ട്സ് നല്ലതുപോലെ പഴുത്തശേഷം പഞ്ചസാരയുൾെപ്പടെയുള്ള മധുരങ്ങൾ ചേർക്കാതെ ജ്യൂസ് രൂപത്തിൽ നൽകുക.
- അരിഭക്ഷണത്തേക്കാൾ കൂടുതൽ ഗോതമ്പ്, ചോളം തുടങ്ങിയവ കഴിപ്പിക്കാം.
- വെളിച്ചെണ്ണക്ക് പകരം ഒലിവ് എണ്ണയിൽ പാചകം ചെയ്യാൻ ശ്രമിക്കുക.
- പഴവും ഉരുളക്കിഴങ്ങും ദിവസേന ഒരു തവണയെങ്കിലും നൽകുക. അന്നജം ലഭിക്കുന്നതിന് ഏറ്റവും മികച്ചത് ഇതാണ്.
- വെള്ളം ധാരാളമായി കുടിക്കാൻ പ്രോത്സാഹിപ്പിക്കുക.
- കൃത്രിമ മധുരപദാർഥങ്ങളും ബേക്കറി പലഹാരങ്ങളുമുൾെപ്പടെയുള്ള ജങ്ക് ഫുഡ് പൂർണമായി നിരുത്സാഹപ്പെടുത്തുക.
- പ്രഭാതഭക്ഷണം എട്ടു മണിക്ക് മുമ്പുതന്നെ കഴിപ്പിക്കുക. രാത്രിഭക്ഷണവും നേരത്തേയാക്കുക.
- ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളെ കളിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ അത്രയും സമയം വ്യായാമത്തിന് അനുവദിക്കുക.
ജി.എം ഡയറ്റ് സ്പെഷൽ സൂപ്പ്
ജി.എം ഡയറ്റ് തുടങ്ങുന്ന ദിവസം മുതൽ കുടിക്കാൻ നിർദേശിക്കുന്ന ഇൗ സൂപ്പ് ആഴ്ച മുഴുവനും കഴിക്കാം
ചേരുവകൾ:
- വെള്ളം – ഒരു ലിറ്റർ
- സവാള – ആറ് എണ്ണം (വലുത്)
- കാപ്സിക്കം – രണ്ട് എണ്ണം
- തക്കാളി – മൂന്ന് എണ്ണം
- കാബേജ് – ഒരു വലിയ കഷണം
- സെലറി – ഒരു പിടി
- ലിപ്റ്റൺ ഒനിയൻ സൂപ്പ് മിക്സ് – 4 പാക്കറ്റ് (ഇതിനു പകരം കുരുമുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കാം)
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം:
ചേരുവകൾ ചെറിയ കഷണങ്ങളാക്കി വെള്ളത്തിൽ വേവിച്ച് പാകത്തിന് ഉപ്പും മസാലയും ചേർത്ത് ഉപയോഗിക്കുക. ഈ സൂപ്പിൽ പയറു^പരിപ്പു വർഗങ്ങളും കിഴങ്ങു വർഗങ്ങളും ഒഴികെ ഏതുതരം പച്ചക്കറികളും ചേർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.