വർഷത്തിലെ തന്നെ ഏറ്റവും ഇരുണ്ട ദിനങ്ങളാവും വർഷ കാലത്തേത്. അപ്പോൾ ആകാശം ഇരുണ്ട പശ്ചാത്തലമാവും ഒരുക്കുക. ഭൂമിയിലേക്ക് എത്തുന്ന സൂര്യരശ്മികളുടെ എണ്ണം തുലോം കുറവായിരിക്കും. അതുകൊണ്ടു തന്നെ ഈ ഇരുണ്ട ദിനങ്ങളെ പ്രകാശ പൂരിതമാക്കാനുള്ള ഒരുവഴി വേഷ വിധാനങ്ങൾ പ്രകാശപൂർണമാക്കുക എന്നതാണ്. നമ്മുടെ നാട്ടിൽ മഴ അപ്രതീക്ഷമായാവും കടന്നുവരുക. അതും ആകാശം പൊട്ടിയൊലിക്കും പോലെ കനത്ത മഴയിൽ എല്ലാം ഇരുണ്ടുപോവും. അതുകൊണ്ടു തന്നെ തെളിച്ചമുള്ള പ്രസന്നമായ നിറങ്ങളാണ് മഴക്കാല ഫാഷനിൽ മികച്ചത്.
തുണിത്തരങ്ങളിൽ കോട്ടണാണ് ഏറ്റവും നല്ലത്. എല്ലാ സീസണിലേക്കും പറ്റിയവയാണ് കോട്ടൺ വസ്ത്രങ്ങൾ. ഏതു കാലാവസ്ഥയിലും ചുറ്റുപാടുകളോട് അതിന് അതിവേഗം ഇണങ്ങിച്ചേരാൻ കഴിയും. എന്നാൽ, കോട്ടൺ വസ്ത്രങ്ങൾ നനഞ്ഞാൽ ഉണങ്ങാൻ ഏറെ സമയമെടുക്കും എന്ന പ്രശ്നമുണ്ട്. ഇത് മറികടക്കാൻ ഷിഫോൺ ക്രേപ് അല്ലെങ്കിൽ അതുപോലെ മൃദുവായ പോളിസ്റ്റർ മിശ്രിത വസ്ത്രങ്ങൾ െതരഞ്ഞെടുക്കാം. ഇവ വളരെക്കുറച്ചേ വെള്ളം വലിച്ചെടുക്കൂ. അതുകൊണ്ട് നനഞ്ഞാലും വേഗം ഉണങ്ങിക്കിട്ടും.
നല്ല മഴ ഉണ്ടാവാനിടയുള്ളതു കൊണ്ട് ഉപയോഗിക്കാൻ എളുപ്പമുള്ളതും സൗകര്യപ്രദവുമായ വസ്ത്രമാണ് മൺസൂണിൽ നല്ലത്. ബൂട്ട്സും ജീൻസും പോലുള്ള വസ്ത്രങ്ങൾ നല്ല സഞ്ചാര സ്വാതന്ത്ര്യം നൽകും. എളുപ്പത്തിൽ അണിയാനും കഴിയും. മഴവെള്ളത്തിൽ നനയാൻ കൂടുതൽ സാധ്യതയുള്ളതു കൊണ്ട് നീളം കൂടിയ സ്കർട്ടുകളും ഗൗണുകളുമൊന്നും മഴക്കാലത്തിന് അനുയോജ്യമല്ല. ചുരിദാറിനേക്കാൾ കുർത്തിയാവും സ്ത്രീകൾക്ക് കൂടുതൽ നല്ലത്. ദുപ്പട്ട ശരിയായ രീതിയിൽ സൂക്ഷിക്കലും മഴക്കാലത്ത് പ്രയാസം സൃഷ്ടിക്കും.
കാലുകൾ മലിനജലത്തിൽ നിന്നും മറ്റും വൃത്തിയായി സൂക്ഷിക്കാൻ മഴക്കാലത്ത് ഷൂസുകളാണ് നല്ലത്. മാത്രമല്ല, സ്ലിപ്പറുകൾ വസ്ത്രങ്ങളിൽ ചളി തെറിക്കാനും ഇടയാക്കും. ഇനി സാൻഡലുകൾ ഉപയോഗിച്ചേ തീരുവെന്നാണെങ്കിൽ ഹീൽ കുറവുള്ളതും സ്ട്രാപ്പ് ഉള്ളതുമായവ ഉപയോഗിക്കുക. വസ്ത്രത്തിൽ ചളി പുരളുന്നത് അവ കുറക്കും. തെന്നാനും വീഴാനും ഒക്കെയുള്ള സാധ്യത മഴക്കാലത്ത് കൂടുന്നതുകൊണ്ട് തന്നെ നല്ല ഗ്രിപ്പുള്ള സ്ലിപ്പറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം.
മഴ നനയാതിരിക്കാനുള്ള ഒരു മാർഗം മാത്രമല്ല ഇന്ന് കുട, അത് മഴക്കാല ഫാഷെൻറ ഭാഗം കൂടിയാണ്. എന്നുവെച്ച് കുട െതരഞ്ഞെടുക്കുമ്പോൾ നിറവും തരവും മാത്രം നോക്കരുത്. നല്ല വലുപ്പമുള്ള കുട െതരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കാരണം, നനയാതിരിക്കലാണ് പ്രധാന ഉദ്ദേശ്യം. മഴക്കോട്ടിെൻറ കാര്യത്തിലും ഇതു തന്നെയാണ് മാനദണ്ഡം. ശരീരം മുഴുവനായും മറയുന്നതരം കോട്ടാണ് നല്ലത്. ടൂവീലർ ഒാടിക്കുന്നവർ പാൻറടക്കമുള്ള, ശരീരം മുഴുവൻ മറയുന്ന, നല്ല ഗുണ നിലവാരമുള്ള കോട്ട് വാങ്ങാൻ ശ്രദ്ധിക്കണം.
തയാറാക്കിയത്: യാസിർ ഫയാസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.