തുടര്‍ച്ചയായുള്ള ജോലിയോ കഠിനമായ അധ്വാനമോ മൂലം ക്ഷീണിച്ചു പോകുന്നത് സ്വാഭാവികം. തിരക്കുപിടിച്ച ജീവിതത്തില്‍ കൃത്യമായ ഒരു ലൈഫ് സ്റ്റൈല്‍ നിലനിര്‍ത്തുക എന്നതു തന്നെയാണ് ഇതിന് ആദ്യം ശ്രദ്ധിക്കേണ്ടത്. ശരീരത്തിന്റെ ഓജസ്സും കരുത്തും വര്‍ധിപ്പിക്കാന്‍ ചില കാര്യങ്ങള്‍ അറിയാം...
പ്രഭാത ഭക്ഷണം നിര്‍ബന്ധം: പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. രാവിലത്തെ ഭക്ഷണമാണ് ആ ദിവസം നമ്മുടെ ഗതി നിർണയിക്കുന്നതെന്ന് ഒാർക്കണം. കഴിവതും പ്രഭാത ഭക്ഷണത്തിൽ ഒാട്സ്, ഗോതമ്പ്, മുട്ട പോലുള്ള ഇനങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കടലയും വെണ്ണയുമെല്ലാം നിങ്ങളുടെ ഉൗർജം കൂട്ടാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കാം: നിർജലീകരണം ഇന്ന് പലരിലും സ്ഥിരമായി കണ്ടുവരുന്നതാണ്. ധാരാളം വെള്ളം കുടിക്കുകയെന്നല്ലാതെ ഇതിന് വേറെ വഴിയൊന്നുമില്ല. ഹെൽത്ത് ഡ്രിങ്കുകളും ഉൗർജം കൂട്ടാൻ സഹായിക്കും.
വ്യായാമം സ്ഥിരമാക്കാം: നിത്യേനയുള്ള വ്യായാമത്തിന് ഒരിക്കലും മുടക്കംവരുത്തരുത്. ദിവസവും നിശ്ചിതസമയം ഇതിനായി ഉപയോഗിക്കുക.
മഗ്നീഷ്യം നിലനിര്‍ത്താം: ദിനേന ശാരീരികാധ്വാനം ധാരാളമുള്ളവരിൽ മഗ്നീഷ്യം കൃത്യമായ അളവിൽ നിലനിൽക്കേണ്ടത് ആവശ്യമാണ്. ശരീരത്തിലെ ഗ്ലൂക്കോസിനെ എനർജിയാക്കി മാറ്റുന്ന ഘടകമാണ് മഗ്നീഷ്യം. ഭക്ഷണത്തോടൊപ്പം ഇലക്കറികൾ ധാരാളമായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കൂടാതെ മത്സ്യം, സോയാബീൻ, വാഴപ്പഴം, ഡാർക്ക് ചോക്ലറ്റ്, നട്സ് തുടങ്ങിയവയും മഗ്നീഷ്യത്തിെൻറ അളവ് കൂട്ടുന്ന ഭക്ഷ്യവസ്തുക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.