വീ​ട്ട​മ്മ​മാ​ർക്ക് ചില സ​മ​യ ​പാ​ഠ​ങ്ങ​ൾ

  • ആ​ഴ്ച​യു​ടെ അ​വ​സാ​നം വി​ല​പ്പെ​ട്ട​താ​ണ്. അ​ടു​ത്ത ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട​തെ​ല്ലാം ഒ​രു​ക്കി​വെ​ക്കാ​ന്‍ വീ​ക്കെ​ന്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക. മീ​നും ഇ​റ​ച്ചി​യും​പോ​ലും മ​സാ​ല​പു​ര​ട്ടി ഫ്രി​ഡ്ജി​ൽ ത​യാ​റാ​ക്കി​വെ​ക്കാം.
  • ഏ​റ്റ​വും ന​ന്നാ​യി മ​ന​സ്സും ത​ല​ച്ചോ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പു​ല​ർ​ച്ചയാ​ണ്. ആ ​സ​മ​യം ന​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ക. നേ​ര​ത്തേ ഉ​ണ​രു​ന്ന​ത് ശീ​ല​മാ​ക്കു​ക. കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​രെ​യും അ​ത് ശീ​ലി​പ്പി​ക്കു​ക. വീ​ട്ട​മ്മ​മാ​ത്രം രാ​വി​ലെ ഉ​ണ​രു​ന്ന രീ​തി മാ​റേ​ണ്ട​തു​ണ്ട്. 
  • കു​ടും​ബ​ത്തി​ലെ ജോ​ലി​ക​ൾ വി​ഭ​ജി​ച്ചു ന​ൽ​കു​ക. കു​ട്ടി​ക​ൾ​ക്കു​പോ​ലും ചെ​റി​യ ചു​മ​ത​ല​ക​ൾ ന​ൽ​കു​ക. ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത സ​മ​യ​ത്തി​നു​ള്ളി​ൽ ചെ​യ്തു​തീ​ർ​ക്കാ​നു​ള്ള ക​ഴി​വ് ആ​ൺ-പെൺകുട്ടികളിൽ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക.
  • കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​രെ​യും ചി​ട്ടയുള്ള​വ​രാ​ക്കു​ക. വീ​ട് ആ​ര് അ​ല​ങ്കോ​ല​മാ​ക്കി​യാ​ലും പ​രി​ഹ​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം പ​ല​പ്പോ​ഴും വീ​ട്ട​മ്മ​യു​ടെ ചു​മ​ലി​ലാ​വും എ​ത്തു​ക. അ​തു​കൊ​ണ്ട്​ വൃ​ത്തി​യു​ടെ പാ​ഠ​ങ്ങ​ള്‍ എ​ല്ലാ​വ​രെ​യും ശീ​ലി​പ്പി​ക്കു​ക.
  • ഓ​രോ ദി​വ​സ​വും ഉ​റ​ങ്ങും​മു​മ്പ്​ അ​ടു​ത്ത ദി​വ​സം മ​ന​സ്സി​ൽ പ്ലാ​ൻ​ചെ​യ്യു​ക. ഓ​രോ ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ലും ആ ​ആ​ഴ്ച​ത്തെ പ്ര​ധാ​ന ​കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ൽ പ്ലാ​ന്‍ ചെ​യ്യു​ക. അ​ത്യാ​വ​ശ്യം വേ​ണ്ട​തെ​ല്ലാം കു​റി​ച്ചു​വെ​ക്കു​ക. 
  • വി​നോ​ദ​ത്തി​നും ചു​റ്റി​ക്ക​റ​ങ്ങാ​നും ഉ​ല്ല​സി​ക്കാ​നും ഷോ​പ്പി​ങ്ങി​നു​മൊ​ക്കെ സ​മ​യം മാ​റ്റി​വെ​ക്കു​ക. പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ​ക്കിട​യി​ൽ ഇ​തി​നാ​യി സ​മ​യം മാ​റ്റി​വെ​ക്കേ​ണ്ടി​വ​രു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ക.
  • ഓ​ര്‍മി​പ്പി​ക്കാ​നും പ്ലാ​ൻ ചെ​യ്യാ​നും റിെെ​മ​ന്‍ഡ​ര്‍,  പ്ലാ​നി​ങ് മൊെെ​ബ​ൽ ആ​പ്പു​ക​ൾ ധാ​രാ​ള​മു​ണ്ട്. അ​വ ഉ​പ​യോ​ഗി​ക്കാം. 
  • ഷോ​പ്പി​ങ്ങി​നു​മു​മ്പ് വാ​ങ്ങേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്​​റ്റ്​ ത​യാ​റാ​ക്കി അ​തു മാ​ത്രം വാ​ങ്ങി​നോ​ക്കൂ. സ​മ​യ​വും പ​ണ​വും ലാ​ഭി​ക്കു​ന്ന​ത് അ​റി​യാ​നാ​വും. ലി​സ്​​റ്റ്​ ന​ൽ​കി​യാ​ൽ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെത്തി​ക്കു​ന്ന ക​ട​ക​ൾ ഇ​ന്ന് ധാ​രാ​ള​മു​ണ്ട്. അ​ത്ത​രം സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.
  • ചെ​േ​യ്യ​ണ്ട കാ​ര്യ​ങ്ങ​ൾക്ക്​ അ​ത്യാ​വ​ശ്യം, ആ​വ​ശ്യം, പി​ന്നീ​ട് ചെ​യ്യാ​വു​ന്ന​ത് എ​ന്നി​ങ്ങ​നെ മു​ൻ​ഗ​ണ​ന നി​ശ്ച​യി​ക്കു​ക. പി​ന്നീ​ട് ചെ​യ്യാ​നാ​യി നീ​ട്ടി​വെ​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ ചെ​യ്യു​ക. സ​ഹാ​യം ചോ​ദി​ക്കാ​ൻ സ്ത്രീ​ക​ള്‍ മ​ടി​ക്ക​രു​ത്. ജീ​വി​ത​പ​ങ്കാ​ളി​യോ​ട്, കു​ടും​ബ​ത്തി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ളോ​ട് ഒ​ക്കെ മ​ടി​ക്കാ​തെ സ​ഹാ​യം ചോ​ദി​ക്കു​ക.
  • ആ​രോ​ഗ്യം എ​പ്പോ​ഴും ശ്ര​ദ്ധി​ക്കു​ക. രോ​ഗ​സൂ​ച​ന​ക​ളെ സ്ത്രീ​ക​ള്‍ ഒ​രി​ക്ക​ലും അ​വ​ഗ​ണി​ക്ക​രു​ത്. എ​ത്ര തി​ര​ക്കു​ള്ള ജീ​വി​ത​ത്തി​ലും സ്വ​ന്തം കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ​മ​യം മാ​റ്റി​വെ​ക്കു​ക. എ​ന്നും ന​ന്നാ​യി ഉ​റ​ങ്ങു​ക.
  • ഇ​ൻ​റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ വീ​ട്ട​മ്മ​മാ​ർ നി​ർ​ബ​ന്ധ​മാ​യും പ​ഠി​ച്ചി​രി​ക്ക​ണം. ഏ​താ​ണ്ട് എ​ല്ലാ ബി​ല്ലു​ക​ളും ഇ​ന്ന് ഒാ​ൺ​ലൈ​ൻ വ​ഴി അ​ട​ക്കാ​ന്‍ ക​ഴി​യും. ഷോ​പ്പി​ങ്​ ന​ട​ത്താ​നും ഡോ​ക്​​ട​റു​ടെ അ​പ്പോ​യി​ൻ​മെ​ൻ​റ്​ എ​ടു​ക്കാ​നും ഇ​ന്ന് ഒാ​ണ്‍െെ​ല​നി​ലൂ​ടെ ക​ഴി​യും. ധാ​രാ​ളം സ​മ​യം ഇ​തി​ലൂ​ടെ ലാ​ഭി​ക്കാം.
  • സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​െ​ട ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക. ദി​വ​സ​ത്തി​ൽ പ​ല​ത​വ​ണ വാ​ട്സ്​​ആ​പ്പി​ലും ഫേ​സ്‌​ബു​ക്കി​ലും ചു​റ്റി​ത്തി​രി​യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ന​മ്മ​ള​റി​യാ​തെ അ​വ ന​മ്മു​ടെ സ​മ​യം ചോ​ർ​ത്തും. ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍നി​ന്ന് ശ്ര​ദ്ധതി​രി​ക്കും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ ന​മ്മു​ടെ ക​രി​യ​റി​നും ജീ​വി​ത​ത്തി​നും ഗു​ണ​മു​ള്ള​താ​ക്കി മാ​റ്റു​ക.
  • മൂ​ഡ് ഉ​ള്ള​പ്പോ​ൾ ഏ​കാ​ഗ്ര​ത​യോ​ടെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക. എ​ത്ര​നേ​രം ചെ​യ്യു​ന്നു എ​ന്ന​ത​ല്ല, എ​ങ്ങ​നെ ചെ​യ്യു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം. എ​ല്ലാം പെ​ര്‍ഫെ​ക്ട് ആ​വ​ണം എ​ന്ന നി​ർ​ബ​ന്ധം ഒ​ഴി​വാ​ക്കു​ക. അ​പൂ​ര്‍ണ​ത​ക​ൾ മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. അ​തി​ല്‍ അ​മി​ത​മാ​യ ആ​ധി വേ​ണ്ട. 
  • ഒ​ന്നി​നു​മാ​യല്ലാ​തെ ചി​ല​തു ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക. ഒ​രു പു​തി​യ ഭാ​ഷ പ​ഠി​ക്കാ​ൻ നോ​ക്കു​ക. അ​ല്ലെ​ങ്കി​ല്‍ അ​പൂ​ര്‍വ​മാ​യ ഒ​രു ഹോ​ബി ക​ണ്ടെ​ത്തു​ക. അ​തൊ​ക്കെ ജീ​വി​ത​ത്തി​ന് പു​തി​യ ഉൗ​ർ​ജം ന​ല്‍കും. 
  • ഉ​ള്ള സ​മ​യ​ത്തെ സ​ന്തോ​ഷ​ക​ര​മാ​ക്കു​ക. അ​ടു​ക്ക​ള ജോ​ലി​ക്കി​ടെ പാ​ട്ടു​കേ​ൾ​ക്കാം. ജോ​ലി ചെ​യ്യു​മ്പോ​ൾ​ത്ത​ന്നെ ടി.​വി​യി​ൽ അ​ന്ന​ത്തെ വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധി​ക്കാം. ഇ​ങ്ങ​നെ സ​മ​യ​ത്തെ കൂ​ട്ടി​ച്ചേ​ർ​ത്തു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക. 
Tags:    
News Summary - Tips of Time Management -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.