നാട്ടിലുള്ളവർ കൗതുകത്തോടെ നോക്കിയിരിക്കുേമ്പാൾ 77ലും ഒരു യുവാവിന്റെ പ്രസരിപ്പോടെ പത്മാസനവും ശവാസനവുമായി പത്മനാഭൻ ജലാശയത്തിൽ നീന്തിത്തുടിക്കുകയാണ്. ജീവിതശൈലി രോഗങ്ങളെ തടഞ്ഞു നിർത്തുകയാണ് തന്റെ ദൗത്യമെന്ന് കൊളശ്ശേരി കാവുംഭാഗത്തെ കുന്നിശ്ശേരി പത്മനാഭൻ പറയുന്നു. അതു തന്നെയാണ് പത്മനാഭന്റെ ആരോഗ്യ രഹസ്യവും.
ആറ്റിലായാലും കുളത്തിലായാലും പത്മനാഭന് ദിവസവും നീന്തണം. ജലശയനമാണ് ഇഷ്ടവിനോദം. ആഴമേറിയ കുളത്തിൽ മുങ്ങാംകുഴിയിട്ട് താഴും. പിന്നെ അടുത്ത നിമിഷത്തിൽ ഉയർന്നെത്തി ഓളപ്പരപ്പിൽ പൊങ്ങുതടി പോലെ ശയിക്കും. അേപ്പാഴാണ് അഭ്യാസം. കൈകൾ മുകളിലേക്ക് ഉയർത്തി കാലുകൾ പിണച്ച് പത്മാസനം. അതു കഴിഞ്ഞാലുടൻ ശവാസനമാണ്.
കുട്ടിക്കാലം മുതൽ നീന്തലിനോടായിരുന്നു പത്മനാഭന് കമ്പം. ഇടക്ക് പാട്ടിനോടും ഇഷ്ടംകൂടി. തലശ്ശേരി കെ. ബാലന്റെ ശിക്ഷണത്തിൽ പാട്ടുപഠിച്ച് ഗാനഭൂഷണം പാസായെങ്കിലും ഗായകനായില്ല. ബീഡിപ്പണി ചെയ്താണ് കുടുംബം പുലർത്തിയത്. മംഗലാപുരം ഗണേശ് കമ്പനിയുടെ നാട്ടിലെ മേസ്തിരിയായും ജോലി ചെയ്തു.
എരഞ്ഞോളി ചുങ്കത്തായിരുന്നു പത്മനാഭന്റെ തറവാട്. പിന്നീട് കുടുംബത്തോടൊപ്പം കാവുംഭാഗത്തേക്ക് താമസം മാറ്റി. സുധയാണ് ഭാര്യ. സന്ദീപ്, സനൂപ്, സുഷീബ് എന്നിവർ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.