????????? ????????

ഉണ്ണിരാമൻ മാസ്റ്റർ പറയുന്നു- േലാക്ഡൗൺ കാലത്ത് ശരീരവും മനസ്സും മാറ്റിപണിയുക...

ആറു ലക്ഷത്തോളം പേർക്ക് യോഗ പരിശീലിപ്പിച്ച് രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനായ ഉണ്ണിരാമൻ മാസ്റ്റർക്ക് കോവിഡ് കാലത്തെക്കുറിച്ച് മുതിർന്നവരോടും കുട്ടികളോടും ഒന്നേ പറയാനൂള്ളൂ, കാലഘട്ടം അത്രമോശമല്ല; അനുകൂലമാക ്കിയെടുക്കണമെന്നേയൂള്ളൂ. ഒരു പക്ഷേ, ജീവിതത്തിൽ പലർക്കും ഇത്തരമൊരു തിരക്കൊഴിഞ്ഞ കാലം ഇനി കിട്ടിയെന്നുവരില് ല. േലാക്ഡൗൺകാലം സ്വയം ശരീരത്തെയും മനസ്സിനെയും മാറ്റിപണിയാനുള്ള വേളയാക്കണമെന്നാണ് നാൽപതുവർഷത്തോളം യോഗ സേവ നമായി കൊണ്ടുനടക്കുന്ന ഉണ്ണിരാമൻ മാസ്റ്റർ പറയുന്നത്.

യോഗ ഒരു മതവിഭാഗത്തിന്‍റേതാണ്, പ്രായമായവർ മാത്രമാണ് ചെയ്യുക, സ്ത്രീകൾ ചെയ്യാൻ പാടില്ല എന്നെല്ലാമുള്ള തെറ്റിദ്ധരണകൾ ഇപ്പോഴും പലർക്കും ഉണ്ട്. തിരക്കു കൂടിയപ്പോഴാണ ് ശരീരത്തെയും മനസ്സിനെയും അറിയാൻ നമുക്ക് സമയം കിട്ടാതെപോയത്. രോഗിയാകുേമ്പാഴാണ് നഷ്ടപ്പെട്ട ആരോഗ്യത്തെക്കുറിച്ചും വിലകൽപിക്കാതെയും പോയ ജീവിതചര്യകളെക്കുറിച്ചും മനസ്താപപ്പെടുക. ദിവസവും അൽപം സമയം േയാഗക്ക് മാറ്റിവെച്ചാൽ ഒരുപരിധിവരെ ആയുഷ്കാലംമുഴുവനും ആരോഗ്യത്തോടെ ഇരിക്കാൻ കഴിയും. യോഗചെയ്താൽ ആരോഗ്യത്തോടെയിരിക്കാമെന്ന ഉറപ്പുനൽകാൻമാത്രം േയാഗയിൽ വിശ്വാസമുണ്ട് ഇൗ ആചാര്യന്.

ഇന്ത്യക്കകത്തും പുറത്തുമായി ലക്ഷക്കണക്കിനു പേരെ യോഗ പരിശീലിപ്പിച്ച പതഞ്ജലി യോഗ റിസർച്ച് സെന്‍ററിന്‍റെ സ്ഥാപകനായ യോഗാചാര്യൻ ഉണ്ണിരാമൻ മാസ്റ്റർ പറയുന്നത്, യോഗ മനസ്സിനും ശരീരത്തിനും ഭക്ഷണംപോലെതന്നെ ഗുണം ചെയ്യുമെന്നാണ്. കുട്ടികളിലെ സമ്മർദവും ഡിപ്രഷനും യോഗ പരിശീലനത്തിലൂടെ പൂർണമായും മാറ്റിയെടുക്കാൻ കഴിയും. ഇൗ തിരക്കൊഴിഞ്ഞ കാലത്തിൽ രക്ഷിതാക്കൾക്ക് കുട്ടികളെ അടുത്തറിയാനും സഹായിക്കാനും ഒരുപാട് സമയം കിട്ടും. കുട്ടികൾക്ക് വ്യായാമം പരിശീലിപ്പിക്കാം. പല രോഗങ്ങൾക്കും യോഗ ഗുണം ചെയ്യുമെന്ന് സ്വന്തം അനുഭവത്തിൽനിന്ന് ശിഷ്യഗണങ്ങളെ ചൂണ്ടിക്കാണിച്ച് ഉണ്ണിരാമൻ മാസ്റ്റർ പറയുന്നു.

രോഗംമൂലം വ്യായാമ പരിശീലനത്തിന് എത്തിയവർ രോഗശാന്തി നേടി ഇന്ന് യോഗ ടീച്ചർമാരാണ്. ആസ്ട്രേലിയ, റഷ്യ, സൈപ്രസ്, സ്പെയിൻ, സെർബിയ, സ്വീഡൻ, അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനത്തും തന്‍റെ ശിഷ്യന്മാർ യോഗ പരിശീലിപ്പിക്കുകയാണ്. കുട്ടികളിൽ കൃത്യനിഷ്ഠയും, ഏകാഗ്രതയും, പഠനോത്സാഹവും വർധിപ്പിക്കാൻ മുടങ്ങാതെയുള്ള യോഗപരിശീലനംകൊണ്ട് കഴിയുമെന്ന് ഇദ്ദേഹം സമർഥിക്കുന്നു. പെൺകുട്ടികളിലെ ആർത്തവപ്രശ്നങ്ങൾ യോഗയിലൂടെ നിയന്ത്രിക്കാനോ ഭേദപ്പെടുത്താനോ കഴിയും. പല രാജ്യങ്ങളിലും പാഠ്യപദ്ധതിയുടെ ഭാഗമായി യോഗ പരിശീലിപ്പിച്ചുവരുകയാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

Full View
പാട്യാലയിൽ നാഷനൽ ഇൻസിറ്റിറ്റ്യുട്ട് ഒാഫ് സ്പോർട്സിൽ നിന്നാണ് േയാഗയിൽ ടി.ടി.സി നേടിയത്. പിന്നീട് ബിഹാർ സ്കൂൾ ഒാഫ് യോഗയിൽ സത്യാനന്ദ സരസ്വതിയിൽനിന്ന് ക്രിയയോഗ കോഴ്സും നേടിയതോടെ യോഗ അധ്യാപകനായി. സ്കൂൾ അധ്യാപകനായിരുന്നെങ്കിലും പൂർണസമയവും യോഗക്കുവേണ്ടി സമർപ്പിക്കാൻ വളൻറയറി റിട്ടയർമ​​​​​െൻറ് വാങ്ങി. കക്കോടിയിൽ തപോവനം എന്നപേരിൽ പരിശീലന ചികിത്സാകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.

ചിത്രകാരൻകൂടിയാണ് ഉണ്ണിരാമൻ മാസ്റ്റർ. മ്യൂറൽ പെയിൻറിങ്ങും എണ്ണച്ചായ ചിത്രങ്ങളും വരച്ച് പല വിദേശ രാജ്യങ്ങളിലും ചിത്രപ്രദർശനവും നടത്തിയിട്ടുണ്ട്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന മാസ്റ്റർക്ക് സ്കൂൾ കലോത്സവത്തിന് വമ്പിച്ച തിരക്കായിരുന്നു ഒരു കാലഘട്ടത്തിൽ. മാസ്റ്റർ മേക്കപ്പ് ഇടുന്ന നാടകത്തിനും ക്ലാസിക്കൽ ഡാൻസ് ചെയ്യുന്ന കുട്ടികൾക്കും സമ്മാനമുറപ്പാണെന്ന വിശ്വാസമുള്ള നൃത്താധ്യാപകരും നാടക സംവിധായകന്മാരും ഏറെയായിരുന്നു സംസ്ഥാനത്ത്.

Tags:    
News Summary - yoga life of unni raman master-lifestyle feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.