ചര്‍മ്മസൗന്ദര്യത്തിന് മഞ്ഞള്‍

ത്തരമാറ്റു സൗന്ദര്യത്തിന് പണമെത്ര മുടക്കാനും നമുക്ക് മടിയില്ല. എന്നാല്‍ മുത്തശ്ശിമാര്‍ പറഞ്ഞുതന്നിരുന്ന നുറുങ്ങുകള്‍ വീണ്ടെടുത്താല്‍ കാശുമുടക്കാതെ, തികച്ചും പ്രകൃതിദത്തമായി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. അത്തരം നുറുങ്ങുകളില്‍ ഒന്നാണ് ചര്‍മ്മസൗന്ദര്യത്തിന് മഞ്ഞള്‍ ഉപയോഗിക്കാമെന്നത്.

കറിക്കു രുചിയും നിറവും നല്‍കാന്‍ മാത്രമല്ല, ഒൗഷധഗുണത്തിലും മുന്നിട്ടു നില്‍ക്കുന്ന മഞ്ഞളിന്  ശരീരത്തിനു നിറവും ശോഭയും നല്‍കാനും കഴിവുണ്ട്. നിറം വയ്ക്കാന്‍ മാത്രമല്ല, മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനും അലര്‍ജിയ്ക്കുമെല്ലാം മഞ്ഞള്‍ അത്യുത്തമം തന്നെ. ഇതാ മഞ്ഞളിലൂടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള നുറുങ്ങുകള്‍.

  

 

  • പച്ചമഞ്ഞള്‍ അരച്ചുപുരട്ടുന്നത് മുഖക്കുരുവിന്‍്റെ പാടുകള്‍ അകറ്റുകയും നിറം വര്‍ധിക്കുകയും ചെയ്യും.
  • പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചു മുഖത്തിട്ട് ഒരു വിധം ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. എത്ര ഫേഷ്യല്‍ ചെയ്താലും കിട്ടാത്ത ഭംഗി മുഖത്തിനു കിട്ടും.
  • മഞ്ഞള്‍പ്പൊടി തേനില്‍ കലര്‍ത്തുക. അല്‍പം വെള്ളവും ചെറുനാരങ്ങാനീരും ചേര്‍ത്തു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
  • കടുകെണ്ണ ഉപയോഗിച്ച് മഞ്ഞള്‍ അരച്ചു മുഖത്തു പുരട്ടുക. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിക്കും.
  • രക്തചന്ദനപ്പൊടിയും ശുദ്ധമായ മഞ്ഞള്‍പ്പൊടിയും സമം എടുത്ത് കരിക്കിന്‍ വെള്ളത്തില്‍ ചാലിച്ചു പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകുക. ചര്‍മം മൃദുവാകും.
  • മഞ്ഞള്‍പ്പൊടിയും പനിനീരും ചേര്‍ത്തു കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.ഇതില്‍ അല്‍പം തൈരും കലര്‍ത്താം. നിറം വര്‍ദ്ധിക്കും. മുഖത്തെ ചുളിവുകള്‍ മാറുകയും ചെയ്യും.
  • പച്ച പപ്പായയും മഞ്ഞളും സമം എടുത്ത് അരച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍  കഴുകിക്കളയുക. മുഖത്തെ രോമങ്ങള്‍ എളുപ്പത്തില്‍ ഇല്ലാതാകും.
  • മഞ്ഞളും കുങ്കുമപ്പൂ പൊടിച്ചതും കലര്‍ത്തി അല്‍പം പാലും ചേര്‍ത്തു മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കുന്നതിനു സഹായിക്കും.
  • കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്‍കും. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നതിനും  നല്ലതാണ്.
  • ഒരുപിടി തുളസിയിലയും ചെറിയ കഷ്ണം മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാകും.
  • മുഖക്കുരുവും പാടുകളും അകറ്റാന്‍ ഒരു തണ്ട് കറി വേപ്പിലയും  ചെറിയ കഷ്ണം മഞ്ഞളും കൂടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം കടലമാവുകൊണ്ട് നന്നായി മുഖം കഴുകുക.
  •  ചെറിയ കഷ്ണം മഞ്ഞള്‍ അരച്ച് പാല്‍പ്പാടയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം ചെറു ചൂടു വെള്ളത്തില്‍ കഴുകിയാല്‍ മുഖ കാന്തി കൂടും.  മഞ്ഞളും പാലും ചേര്‍ത്തു മുഖത്തു തേയ്ക്കുന്നതും വെളുക്കാനുള്ള മറ്റൊരു വഴിയാണ്.
  •  മുഖക്കുരു അകറ്റാന്‍ രണ്ടു ചെറു നാരകത്തിന്‍റെ തളിരിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂട്ടിയരച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകുക.
  • മഞ്ഞള്‍പ്പൊടി, മുള്‍ത്താണി മിട്ടി, പാല്‍ തുടങ്ങിയവ കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമല്ല, മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലതാണ്.
  • രണ്ടു സ്പൂണ്‍ ചെറുപയര്‍പൊടിയില്‍ അര സ്പൂണ്‍ നാരങ്ങാ നീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്തു പാലില്‍ കുഴച്ചു മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടു വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മുഖക്കുരുവും പാടുകളും ഇല്ലാതാകും.
  • മഞ്ഞളും ചന്ദനപ്പൊടിയും കലര്‍ത്തുക. ഇതിലേക്ക് പുളിയുള്ള തൈരും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
  • ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ കൊണ്ടുള്ള ഫേസ് സ്ക്രബ് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി, പാല്‍പ്പൊടി, ഓട്സ് പൊടിച്ചത്, പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇതുപയോഗിച്ച് മുഖം സ്ക്രബ് ചെയ്യം. ഇത് മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കും.
  • അന്‍പതു ഗ്രാം പച്ചമഞ്ഞളും ഒരു പിടി പര്‍പടകപ്പുല്ലും ചേര്‍ത്തരച്ച് 250 മില്ലി വെളിച്ചെണ്ണയില്‍ കാച്ചി തേക്കുക. ത്വക്രോഗങ്ങള്‍ ശമിക്കും. ശരീരത്തിനു നല്ല നിറം കിട്ടും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.