വിരല്‍ തുമ്പിലെ സൗന്ദര്യം

ആരെയും ആകര്‍ഷിക്കുന്ന മനോഹരമായ കൈവിരലുകള്‍ ആഗ്രഹിക്കാത്തവരുണ്ടോ? മുഖം കഴിഞ്ഞാല്‍ മറ്റുള്ളവര്‍ ഏറ്റവും ശ്രദ്ധിക്കുക നിങ്ങളുടെ കൈവിരലുകളാകും. അതിനാല്‍ സൗന്ദര്യസംരക്ഷണത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് കൈവിരല്‍ സംരക്ഷണം.
കൈവിരലുകളെ സുന്ദരമാക്കുന്നത്  തിളക്കമാര്‍ന്ന നഖങ്ങള്‍ തന്നെ. കൈവിരലും നഖങ്ങളും സുന്ദരമാക്കി നിലനിര്‍ത്താന്‍ കൃത്യമായ പരിചരണം ആവശ്യമാണ്.
മുഖം പോലെ തന്നെ കൈവിരലുകളെയും ശ്രദ്ധിക്കണം. കൈകളില്‍ വെയിലേറ്റ് കരുവാളിപ്പ് ഉണ്ടെങ്കില്‍ ബോഡിപീല്‍ ക്രീം ഉപയോഗിച്ച് മൃദു ചര്‍മ്മം നീക്കം ചെയ്തെടുക്കാം.
സണ്‍പ്രൊട്ടക്ഷന്‍ ക്രീം കൈവിരലുകളിലും പുരട്ടുന്നതും നല്ലതാണ്. മാനിക്യൂര്‍ ചെയ്യന്നത് കൈകള്‍ വൃത്തിയായും സുന്ദരമായും സംരക്ഷിക്കപ്പെടുന്നതിന് വളരെ നല്ലതാണ്. മാനിക്യൂര്‍ ട്രീറ്റ്മെന്‍്റ് വഴി കൈപത്തിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടുകയും  നഖം വിണ്ടുകീറല്‍, പൊട്ടിപ്പോകല്‍ എന്നിവയെ  നിയന്ത്രിക്കുകയും ചെയ്യുന്നു.15 ദിവസം കൂടുമ്പോള്‍ മാനിക്യൂര്‍ ചെയ്യുന്നത് നല്ലതാണ്.

വീട്ടിലിരുന്നു തന്നെ  മാനിക്യൂര്‍ ചെയ്യാവുന്നതാണ്.

ഒരു ബേസിനില്‍  ചൂട് വെള്ളം എടുത്ത് അതില്‍ അല്‍പം ഉപ്പ്, വീര്യം കുറഞ്ഞ ഷാമ്പൂ, ഒരു തുള്ളി ഡെറ്റോള്‍ , ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് കൈകള്‍ അതില്‍ മുക്കി വെക്കുക. നഖങ്ങള്‍ നന്നായി കുതിരുന്നതാണ് കണക്ക്. വരണ്ട ചര്‍മക്കാര്‍ അല്‍പം  മോസ്ച്യൂറൈസിങ് ക്രീം പുരട്ടിയതിനു ശേഷം കൈകള്‍ വെള്ളത്തില്‍ വെക്കാവുന്നതാണ്. നഖങ്ങളിലെ പോളീഷ് നീക്കം ചെയ്ത ശേഷം മാത്രമേ കൈകള്‍ വെള്ളത്തില്‍ മുക്കിവെക്കാവൂ.  നഖം കുതിര്‍ന്നാല്‍ അതിലെ  അഴുക്ക് ഇളക്കി കളഞ്ഞതിനു ശേഷം നഖത്തിനു ചുറ്റുമുള്ള മൃതകോശങ്ങള്‍ നീക്കം ചെയ്യുക. ശേഷം  അധികം നീളമുള്ള നഖങ്ങള്‍ മുറിച്ചു വൃത്തിയാക്കുക. ഫ്രെഞ്ച് മാനിക്യൂറിന് നഖങ്ങളുടെ തുമ്പ് സ്ട്രെയിറ്റ് ആയി മുറിക്കണം.  നഖം നെയില്‍ ഫൈലര്‍ ഉപയോഗിച്ച് ഷെയ്പ് ചെയ്തെടുക്കാം.
 കൈകള്‍  സ്ക്രബ് ഉപയോഗിച്ച് രണ്ടോ മൂന്നോ മിനുട്ട് തിരുമ്മുക. പിന്നീട് നന്നായി കഴുകി ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക.  (മസാജിംങിലൂടെ രക്തചംക്രമണം കൂട്ടി ചര്‍മ്മത്തിന്‍്റെ ചുളിവുകള്‍ അകറ്റി മൃദുവായി സൂക്ഷിക്കുന്നു.) മസാജിങിനു ശേഷം ഏതെങ്കിലും  പേക്ക് ഇടുന്നത് നല്ലതാണ്. മുള്‍ട്ടാണിമിട്ടി, കടലമാവ് ,പപ്പായ എന്നിവ തേന്‍  ചേര്‍ത്തത് നല്ല പാക്ക് ആണ്.

ഒരിക്കല്‍ നഖം വൃത്തിയാക്കി  പോളിഷ് ചെയ്താല്‍ പിന്നെ അക്കാര്യത്തില്‍ ശ്രദ്ധിക്കാത്തവരാണ് അധികവും. നഖത്തിന്‍്റെ ഭംഗിയും ആരോഗ്യവും പരിപാലിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ..

  • നഖത്തില്‍ കറപുരണ്ടത് മാറ്റണമെങ്കില്‍ നാരങ്ങ നീര് അല്ളെങ്കില്‍ നിനാഗിരി കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച് കോട്ടണ്‍ ഉപയോഗിച്ച് തുടച്ചാല്‍ മതി.
  • ഇളം  ചൂട് ഒലിവ് എണ്ണയില്‍ നഖങ്ങള്‍ അഞ്ച് മിനിറ്റ് മുക്കി വയ്ക്കുക. നഖം കട്ടിയുള്ളതാവാന്‍ ഇത് ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യുന്നത് ഗുണം ചെയ്യും.
  • നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെ്േരടാളിയം ജല്ലി തേച്ച ശേഷം കോട്ടണ്‍ തുണികൊണ്ട് തുടച്ചാല്‍ മതി.
  • സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖം വൃത്തിയാക്കുക.
  • സോപ്പ് ഉപയോഗിക്കുമ്പോള്‍ കൈയ്യറുകള്‍ ഉപയോഗിക്കുന്നത് കൈകള്‍ക്കും നഖങ്ങള്‍ക്കും കൂടുതല്‍  സംരക്ഷണം നല്‍കുന്നു.
  • നഖത്തില്‍ പോളിഷ് ഇടുന്നതിനു മുമ്പ് തന്നെ ഒരു ടോപ്കോട്ട് ഇടുന്നത് നഖത്തിന്‍്റെ തിളക്കം വര്‍ദ്ധിപ്പിക്കും.
  • പെട്ടെന്ന് ഉണങ്ങുന്ന തരം നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
  • നഖം പൊട്ടിപ്പോകുന്നത് തടയാന്‍ വൃത്തിയായും ഈര്‍പ്പം നിലനില്‍ക്കാതെയും  വേണം സൂക്ഷിക്കാന്‍.
  • എന്തെങ്കിലും വസ്തുക്കള്‍ കുത്തിത്തുറക്കാനോ, ചുരണ്ടാനോ നഖമുപയോഗിക്കുന്നത് നിര്‍ത്തണം.
  • നഖം പൊട്ടിപോകുന്നത് തടയാന്‍  ഭക്ഷണത്തില്‍ കാല്‍സ്യത്തിന്‍്റെ അളവ് വര്‍ദ്ധിപ്പിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.