പൊടിമീശയോ? ഓ, നോ....

പൊടിമീശക്കാരാ എന്ന വിളി ആണ്‍കുട്ടികളെ ആഹ്ളാദിപ്പിക്കുന്നു. എന്നാല്‍ പൊടിമീശക്കാരീ.... എന്ന വിളി നാണക്കേടായാണ് പെണ്‍കുട്ടികള്‍ക്ക് തോന്നാറുള്ളത്. കൗമാരക്കാരെ അലട്ടുന്ന പ്രധാന സൗന്ദര്യപ്രശ്നങ്ങളിലൊന്നാണ്  മുഖത്തെ അധികരോമവളര്‍ച്ച. ചെറിയ ലോകത്ത് വലുതായി വളര്‍ന്നുകൊണ്ടിരിക്കുന്ന  വിപണി ഇത്തരം സൗന്ദര്യപ്രശ്നങ്ങളെയെല്ലാം അകറ്റാന്‍ പര്യാപ്തമായതാണ്. എന്നാല്‍ ചര്‍മ്മത്തെ ദോഷമായി ബാധിക്കാതെ മുഖത്ത് അഭംഗിയാവുന്ന രോമങ്ങള്‍ നീക്കം ചെയ്യാന്‍ ചില നാടന്‍ വഴികളുണ്ട്.  

വാക്സ് വീട്ടില്‍ തന്നെയുണ്ടാകാം
വാക്സിങ് രീതിയാണ് അമിതരോമങ്ങള്‍ നീക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്നത്. രോമങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന വാക്സ് വീട്ടില്‍ തന്നെ ഉണ്ടാക്കാം. 300 ഗ്രാം നാരങ്ങാ നീരില്‍ അമ്പതുഗ്രാം പഞ്ചസാര ചേര്‍ക്കുക. ചെറുതീയില്‍ ഏകദേശം 20 മിനിറ്റ് അടുപ്പില്‍ വെച്ച് ചൂടാക്കണം. ഇളം ബ്രൗണ്‍ നിറം വരുമ്പോള്‍ എടുത്ത് പാകം നോക്കുക. ഒരു നൂല്‍ പരിവമാകുമ്പോള്‍ തണുപ്പിച്ച ശേഷം സ്റ്റീല്‍ കത്തികൊണ്ട് രോമത്തിനു മുകളില്‍  ഒരു പോലെ പുരട്ടാം. ഇനി വാക്സ് സ്ട്രിപ്പോ കോട്ടണ്‍ തുണിയോ അമര്‍ത്തിവെച്ച ശേഷം എതിര്‍ ദിശയിലേക്ക് വലിക്കണം. അതിനുശേഷം ത്വക്കില്‍ മോസ്ചറൈസറോ കലാമിന്‍ ലോഷനോ പുരട്ടാം.
ബാക്കി മിശ്രിതം ടിന്നിലടച്ച് സൂക്ഷിക്കാവുന്നതാണ്.  ആവശ്യമുള്ളപ്പോള്‍ ഇതില്‍ അല്‍പമെടുത്ത് ഡബിള്‍ ബോയിലിംങ് ചെയ്ത് വീണ്ടും ഉപയോഗിക്കാം.

  • രോമവളര്‍ച്ച തടയുന്നതിന് മഞ്ഞള്‍ നല്ളൊരു പരിഹാരമാണ്. പച്ചമഞ്ഞള്‍ അരച്ചുതേച്ചാല്‍ മുഖത്തെ രോമങ്ങള്‍ കുറയും. ഒരു ടീസ്പൂണ്‍ മഞ്ഞളും കടലമാവും തൈരും ചേര്‍ത്തിളക്കിയ മിശ്രിതം മുഖത്ത് പാക്കായി ഇടുക. മുപ്പതു മിനിറ്റിനു ശേഷം രോമം വളര്‍ന്നതിന്‍്റെ എതിര്‍ദിശയിലേക്ക് മസാജ് ചെയ്യുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയിലൊരിക്കല്‍ ഈ പാക്ക് ആവര്‍ത്തിച്ചാല്‍ മുഖത്തെ അമിതരോമങ്ങള്‍ ഇല്ലാതാകും. കൂടാതെ ചര്‍മ്മത്തിനു നല്ല തിളക്കവും ലഭിക്കും.
  • പച്ച പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടിയാലും മതി. രാത്രി മഞ്ഞള്‍ അരച്ച് മുഖത്ത് കനത്തില്‍ പുരട്ടിയശേഷം കിടക്കുക. രാവിലെ ചൂടുവെള്ളംകൊണ്ട് കഴുകിക്കളയുക. മുഖത്തെ രോമവളര്‍ച്ച ഇല്ലാതാകും.
  • അമിതരോമ വളര്‍ച്ചയുള്ളവര്‍ പുതിനയിലയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തില്‍ കൂടുതലായി അടങ്ങിയിട്ടുള്ള രോമവളര്‍ച്ചയെ സഹായിക്കുന്ന ടെസ്റ്റാസ്റ്റിറോണ്‍ എന്ന ഹോര്‍മോണിനെ നിയന്ത്രിക്കാന്‍ കഴിവുള്ളതാണ്.
  • മൂന്നു സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ നാരങ്ങാനീര്‍, ആറു സ്പൂണ്‍ പഞ്ചസാര എന്നിവ കുറഞ്ഞ ചൂടില്‍ ഉരുക്കി പാവ് പരുവമാക്കുക. ജെല്‍ രൂപത്തിലായ മിശ്രിതം തണുപ്പിച്ചതിനുശേഷം ചര്‍മ്മത്തില്‍ ഒരു പാക്കായി ഇടുക. അഞ്ചു മിനിറ്റിനു ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് രോമവളര്‍ച്ചയുടെ എതിര്‍ദിശയിലേക്ക് തുടച്ചെടുക്കുക. ശേഷം ചര്‍മ്മം വൃത്തിയാക്കിയതിനുശേഷം മോസ്ചറൈസര്‍ ഉപയോഗിക്കുക.
  • ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അര ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ളോര്‍ എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തെ എണ്ണമയം നീക്കി തേച്ചുപിടിപ്പിക്കുക. ഉണങ്ങിക്കഴിഞ്ഞാല്‍ മാസ്ക് മെല്ളെ അടര്‍ത്തികളയുക. ഇത് കൃത്യമായ പീരിഡില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖം വൃത്തിയായി സൂക്ഷിക്കാം.
  • രക്തചന്ദനവും കസ്തൂരിമഞ്ഞളും അരച്ച് മുഖത്തും പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളഞ്ഞാല്‍ മതി. അമിതരോമവളര്‍ച്ച തടയാം.
  • പാല്‍പ്പാടയും മഞ്ഞളും ചെറുനാരങ്ങാനീരില്‍ ചാലിച്ച് പുരട്ടുക.
  • നാരങ്ങാനീരും, തേനും ഗ്ളിസറിനും പനിനീരും കലര്‍ന്ന മിശ്രിതവും രോമവളര്‍ച്ച തടയാന്‍ നല്ലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.