സൗന്ദര്യം പപ്പായയിലൂടെ

നാട്ടിന്‍പുറത്തെ മിക്ക വീട്ടുതൊടികളിലും  കണ്ടുവരുന്ന ഒരു പഴമാണ് പപ്പായ. സാധാരണ നാടന്‍ പഴമെന്നു പറഞ്ഞ് പലരും അവഗണിക്കുന്ന പപ്പായ ഏറെ വിറ്റാമിനും ധാതുക്കളും പ്രോട്ടീനുമടങ്ങിയ പഴമാണ്. പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ളൊരു സൗന്ദര്യ വര്‍ധകവസ്തു കൂടിയാണ്.
പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പാപെയിന്‍ എന്‍സൈമും  ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മിനുസമുള്ളതും തിളങ്ങുന്നതുമായ ചര്‍മം പ്രധാനം ചെയ്യന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിനും വളരെ ഗുണപ്രദമായ പഴമാണ് പപ്പായ. മുടികൊടിച്ചില്‍, താരന്‍, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പപ്പായ പരിഹാരമാണ്.

മിനുസമുള്ള ചര്‍മ്മത്തിന്:

  • പഴുത്ത പപ്പായയും മൂന്നു സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതം നല്ളൊരു ഫേസ് പാക്ക് ആണ്. ഉടച്ചെടുത്ത പപ്പായയും തേനും ചേര്‍ത്ത് കുഴച്ച മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളാവുന്നതാണ്. ഈ പാക്ക് സ്ഥിരമായി ചെയ്താല്‍ ചര്‍മം നന്നായി തിളങ്ങുകയും മിനുസമുള്ളതാവുകയും ചെയ്യും
  • അരക്കപ്പ് പഴുത്ത പപ്പായ ഉടച്ചത്, കാല്‍ കപ്പ് തേങ്ങാപ്പാല്‍, കാല്‍ കപ്പ് ഓട്സ് പേസ്റ്റ് രൂപത്തിലാക്കിയത് എന്നിവ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി അഞ്ച് മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. പാലോ ശുദ്ധമായ വെള്ളമോ ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം.
  • അരക്കപ്പ് പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം പാകത്തിന് ഓറഞ്ച് നീര്, കാരറ്റ് നീര്, ഒരു സ്പൂണ്‍ തേനോ ഗ്ളിസറിനോ മിക്സ് ചെയ്ത് ഫേസ്പാക്ക് ഇട്ടാല്‍ ചര്‍മം നന്നായി തിളങ്ങും.
  • മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും മാറ്റുന്നതിനും പപ്പായക്കാവും. പപ്പായ നന്നായി അരച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് ശുദ്ധജലത്തില്‍ കഴുകികളയുക.
  • ഉപ്പൂറ്റിയിലെ വിള്ളലിനും പപ്പായ മിശ്രിതം  ഉത്തമമാണ്.


മുടിയുടെ തിളക്കത്തിന്:

  • പപ്പായയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ആഴ്ചയിലൊരിക്കലെങ്കിലും പഴുത്ത പപ്പായ കഴിക്കുന്നത് മുടി നന്നായി വളരുന്നതിനും കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കും.
  • പഴുത്ത പപ്പായ അര കപ്പ് യോഗര്‍ട്ട് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിലും മുടിയിലും തേച്ചുപിടിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക.ഇത്  താരന്‍, മുടിയുടെ അറ്റം പൊട്ടല്‍ എന്നിവയെ ചെറുക്കും.
  • പപ്പായ, പഴം, യോഗര്‍ട്ട്, വെളിച്ചെണ്ണ എന്നിവ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം വെള്ളം നനക്കാത്ത മുടിയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ഷവര്‍ ക്യാപ്പോ ടവലോ ഉപയോഗിച്ച് കവര്‍ ചെയ്യുക. അരമണിക്കൂറിനുശേഷം കഴുകികളയുക. മുടിയുടെ വരള്‍ച്ച, താരന്‍ എന്നിവ തടയുന്നതിന് ഈ പാക്ക് നല്ലതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.