അല്ലെങ്കിൽ തന്നെ മുടിയുടെ കാര്യം ‘തലവേദന’യാണ്. ഇനി മഴയും കൂടിയാകുേമ്പാൾ നന്നായിരിക്കും-മുടിയിഴകളിൽ വിരലോടിച്ച് ദീർഘനിശ്വാസം ഉതിർക്കുകയാണ് പലരും. വർധിച്ച അന്തരീക്ഷ മലിനീകരണവും പൊടിയും പുകയുമൊക്കെ മുടിയുടെ സ്വാഭാവിക സൗന്ദര്യത്തിന് വെല്ലുവിളിയാകുന്ന് സാധാരണമാകുേമ്പാൾ മഴക്കാലത്തും വ്യത്യസ്തമാകില്ല കാര്യങ്ങൾ. കുരുക്കും പൊട്ടലും താരനും ചൊറിച്ചിലുമൊക്കെയായി തലയിലും മുടിയിലും അസ്വസ്ഥതകൾ പെരുകുേമ്പാൾ ഒരൽപം ശ്രദ്ധിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.
- മഴയിൽ നനഞ്ഞ മുടിക്ക് പരിചരണം നൽകാതെ അവഗണിക്കരുത്. വീട്ടിലെത്തിയാലുടൻ തന്നെ മൈൽഡ് ഷാംപു ഉപയോഗിച്ച് മുടി കഴുകണം. ഷാംപു ചെയ്തതിന് ശേഷം കണ്ടീഷനർ ഉപയോഗിക്കാൻ മറക്കരുത്. ഹെയർ ഡ്രയർകൊണ്ട് മുടി ഉണക്കുന്നതിന് നിയന്ത്രണം നൽകണം.
- ചെറുചൂടുള്ള അർഗൻ ഒായിൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. ഒായിൽ മുടിയുടെ എല്ലാ ഭാഗത്തും എത്താൻ ചീപ്പ് ഉപയോഗിച്ച് ചീകുക.
- മഴയിലും കാറ്റിലുമൊക്കെ മുടി നനയുകയും കുരുക്കാവുകയും ചെയ്താൽ വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് വേണം ശരിയാക്കാൻ. മുടി കൊഴിയുന്നതും പൊട്ടുന്നതും ഒഴിവാക്കാൻ ഇത് സഹായിക്കും.
- ചൊറിച്ചിലുള്ളതും താരൻ നിറഞ്ഞിരിക്കുന്നതുമായ തലയോട്ടിയാണ് മൺസൂൺ സീസണിൽ കാത്തിരിക്കുന്നത്. ഇതിന് പരിഹാരമായി വേപ്പെണ്ണ ഉപയോഗിക്കാം. നാരങ്ങ മുടിയിലും തലയോട്ടിയിലും ഉരസുന്നത് ചൊറിച്ചിൽ മാറാൻ സഹായിക്കും. ഇതുകൊണ്ട് പ്രശ്നം മാറിയില്ലെങ്കിൽ കെറ്റോകോനസോൾ അല്ലെങ്കിൽ സിങ്ക് പൈറിത്തിയോൺ അടങ്ങിയ മൈൽഡ് ഷാംപു ഉപയോഗിക്കുക.
- ഇൗ സീസണിലെ ഇൗർപ്പം ശിരോചർമത്തിൽ ചലം നിറഞ്ഞ വേദനജനകമായ ചെറിയ കുരുക്കൾക്ക് കാരണമാകുന്നു. ഫോളികുലിറ്റിസ് എന്നാണ് ഇൗ അവസ്ഥയുടെ മെഡിക്കൽ ഭാഷ്യം. മുടിയുടെ ഫോളിക്കിൽസിലുണ്ടാകുന്ന ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധയാണ് ഇതിന് കാരണം. പരിഹാരത്തിനായി എല്ലാ ദിവസവും ആൻറിബാക്ടീരിയൽ ഷാംപു (സെട്രിലാക് പോലുള്ളവ) ഉപയോഗിക്കാം. ഇതുകൊണ്ട് ആശ്വാസമുണ്ടായില്ലെങ്കിൽ ഒരു ത്വഗ്രോഗ വിദഗ്ധനെ കണ്ട് ആൻറിബയോട്ടിക് ചികിത്സ തേടണം.
- ഇൗർപ്പം കാരണം മുടി ചുരുണ്ടു മോശമാകുകയും ചെയ്യാം. നന്നായി ക്രീം അടിസ്ഥാനമായുള്ള കണ്ടീഷനറും ഹെയർ സിറമും മുടി മെരുക്കിയെടുക്കുന്നതിന് സഹായിക്കും. വാക്സുകളുടെയും ജെല്ലുകളുടെയും ഉപയോഗം കുറക്കുകയും ചെയ്യണം.
- നനഞ്ഞിരിക്കുന്ന മുടി കെട്ടിെവക്കുകയോ പിന്നിയിടുകയോ ചെയ്യരുത്. ഇൗ സീസണിൽ ഹോട്ട് അയണും കേളിങ് അയണും ഉപയോഗിക്കുന്നതും കുറക്കണം.
- മികച്ചൊരു ഹെയർ മാസ്ക്കാണ് കറ്റാർവാഴ ജെൽ. മുടിയിൽ കളറിങ്, പെർമിങ്, സ്ട്രെയിറ്റനിങ് തുടങ്ങിയവ പോലുള്ള കെമിക്കൽ ട്രീറ്റ്മെൻറ് നടത്തിയിട്ടുണ്ടെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും ഹെയർ സ്പാ ചെയ്യണം.
- പൈപ്പുവെള്ളത്തിലെ ഉയർന്ന ഉപ്പിെൻറയും മറ്റ് മിനറലുകളുടെയും സാന്നിധ്യം ആശങ്കയുണ്ടാക്കുന്നുെണ്ടങ്കിൽ വാട്ടർ സോഫ്റ്റനിങ് ഷവർ ഫിൽട്ടർ വാങ്ങി ഘടിപ്പിക്കുന്നത് ഉപകരിക്കും. ഒാൺലൈനായി അത്തരം ഫിൽട്ടറുകൾ വാങ്ങാവുന്നതാണ്. ഇവ വളരെ എളുപ്പത്തിൽ ഷവറിൽ ഘടിപ്പിക്കാം. മാസാടിസ്ഥാനത്തിൽ മാറ്റി പുതിയത് വെക്കണം. ബക്കറ്റിൽ വെള്ളം കോരി കുളിക്കുന്നതാണ് താൽപര്യമെങ്കിൽ, തലേദിവസം തന്നെ വെള്ളം പിടിച്ചുെവക്കുക. ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ ഇൗ വെള്ളത്തിൽ ഇട്ടുവെക്കണം. ബേക്കിങ് പൗഡർ ഉപ്പിനെ താഴേക്ക് അടിയുന്നതിന് സഹായിക്കുന്നു. ബക്കറ്റിലെ പകുതിക്ക് മുകളിലുള്ള വെള്ളമുപയോഗിച്ച് തലയും മുടിയും കഴുകാം. ആസിഡ് അംശം കലർന്ന മഴയിൽ മുടി നശിക്കുെമന്ന പേടിയുണ്ടോ? ആപ്പിൾ സിഡർ വിനഗർ ഒരു മഗ് വെള്ളത്തിലൊഴിച്ച് ഷാംപുവിനുശേഷം അവസാനമായി മുടി കഴുകുന്നതിന് ഉപയോഗിക്കാം.
- കറിവേപ്പില നീര്, വേപ്പെണ്ണ, ചെമ്പരത്തിപ്പൂവ് നീര്, തേയിലവെള്ളം, ഹെന്ന, കോഫി പൗഡർ, റീത (സോപ്നട്ട് പൗഡർ), ഗൂസ്ബെറി, അക്കേഷ്യ എന്നിവ മുടിയുടെ നിറം സംരക്ഷിക്കുന്നതിന് വീട്ടിൽതന്നെ എളുപ്പം ലഭിക്കുന്നതും ഹെർബലുമായ മരുന്നുകളാണ്.
തയാറാക്കിയത്: ഡോ. സുനൈന ഹമീദ്
കൺസൾട്ടൻറ് ഡെർമറ്റോളജിസ്റ്റ് & ഈസ്തെറ്റിക് ഫിസിഷ്യൻ,
ബംഗളൂരു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.