കൂടുതൽ ആളുകളും വാച്ച്കെട്ടുന്നത് ഇടതുകൈയിലാണ്. എന്തുകൊണ്ടായിരിക്കും അതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചരിത്രപരവും പ്രായോഗികപരവുമായ കുറെ കാരണങ്ങളുണ്ട് അതിനു പിന്നിൽ. ഒരുകാലത്ത് പുരുഷൻമാർ മാത്രമായിരുന്നു വാച്ച് കെട്ടിയിരുന്നത്. എന്നാൽ ഇപ്പോഴതിന് ലിംഗ-പ്രായ വ്യത്യാസമില്ല. ഇപ്പോൾ കൂടുതൽ പേരും ഉപയോഗിക്കുന്നത് സ്മാർട് വാച്ചാണ്. കൂടുതൽ സ്ത്രീകളും ഇടംകൈയിലാണ് വാച്ച് ധരിക്കുന്നത്. എന്തുകൊണ്ടാണിതെന്ന് ആലോചിക്കാമെങ്കിലും ആർക്കും കാരണം മനസിലായിട്ടുണ്ടാകില്ല.
ആളുകളിൽ ഏറിയ പങ്കും വലംകൈയൻമാരാണ്. അതായാത് എല്ലാ കാര്യങ്ങളും വലതു കൈ കൊണ്ട് ചെയ്യുന്നവർ. അപ്പോൾ ജോലിക്ക് തടസ്സമാകേണ്ട എന്ന നിലയിലാകാം ഇടതുകൈയിൽ വാച്ച് കെട്ടാൻ തുടങ്ങിയത്. മാത്രമല്ല, വാച്ച് കേടാകാതിരിക്കാനുമാകും. ചിലരെങ്കിലും ഇപ്പോൾ വലംകൈയിൽ വാച്ചുകെട്ടുന്നത് കാണാറുണ്ട്.
വാച്ച് ഇടംകൈയിലായതിനാൽ വലതുകൈ കൊണട് ടൈപ് ചെയ്യാനും എഴുതാനും സുഗമമായി കഴിയും. വലതു കൈയിലാണ് വാച്ച് ഈ പറഞ്ഞ കാര്യങ്ങൾക്ക് തടസ്സം നിൽക്കുമെന്നതിനാൽ അഴിച്ചു വെക്കുകയേ മാർഗമുള്ളൂ.
വാച്ച് ധരിക്കാൻ ഏറ്റവും എളുപ്പം ഇടതു കൈയിാലണ്. ഇടതുകൈ ഉപയോഗിച്ച് എളുപ്പത്തിൽ വലംകൈയിൽ വാച്ച് കെട്ടാനാകില്ല. കൂടുതൽ വാച്ചുകൾക്കും ഗ്ലാസായിരിക്കും. വലംകൈ കൊണ്ട് ജോലി ചെയ്യുമ്പോൾ അതേ കൈയിൽ വാച്ചുണ്ടെങ്കിൽ താഴെ വീണ് ഗ്ലാസ് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.
ഇതൊക്കെയാണെങ്കിലും ആദ്യകാലത്ത് ആരും വാച്ച് കെട്ടിയിരുന്നില്ല. പകരം പോക്കറ്റുകളിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. വാച്ച് നിലത്ത് വീണ് കേടായിപ്പോകുമോ എന്ന ഭയമാണ് അതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.