ഒഴിവുവേള ആസ്വദിക്കാൻ ഇടിച്ചക്ക ബിരിയാണി

ആവശ്യമുള്ള സാധനങ്ങൾ:

  • ഇടിച്ചക്ക ഇടത്തരം കഷണങ്ങളാക്കിയത്‌ - ഒന്ന്​
  • കുരുമുളകുപൊടി - ഒരു ടീസ്പൂൺ
  • മല്ലിപ്പൊടി - ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
  • നെയ്യ്‌ - മൂന്ന്​ സ്പൂൺ
  • ഓയിൽ - രണ്ട്​ ഗ്ലാസ്‌
  • സവാള - മൂന്ന്​ വലുത്
  • ഇഞ്ചി-വെളുത്തുള്ളി പേസ്​റ്റ്​ - രണ്ട്​ സ്പൂൺ
  • തക്കാളി - മൂന്ന്​ എണ്ണം
  • ചെറുനാരങ്ങനീര്‌ - ഒരു സ്പൂൺ
  • ക്യാഷൂ കോക്കനട്ട്‌ പേസ്​റ്റ്​ - ഒരു സ്പൂൺ
  • ഗരംമസാല - മൂന്ന്​ ടീസ്പൂൺ
  • മല്ലിയില, പൊതിന - ആവശ്യത്തിന്‌
  • ബിരിയാണിയരി - ഒരു കിലോ
  • ഉപ്പ്‌ - ആവശ്യത്തിന്‌
  • നെയ്യ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം:

ഇടിച്ചക്ക അൽപം വലിയ കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും ഓരോ ടീസ്പൂൺ ചേർത്ത്‌ കുക്കറിൽ വേവിക്കുക. കുറച്ച് അണ്ടിപ്പരിപ്പും സവാളയും ഉണക്കമുന്തിരിയും നെയ്യിൽ ചുവക്കെ മൂപ്പിച്ച്​ കോരിയെടുക്കുക. ബാക്കിവരുന്ന നെയ്യിൽ അൽപം എണ്ണയൊഴിച്ച്‌ മസാലയുണ്ടാക്കിയെടുക്കാം.

ആദ്യം സവാള, പിന്നീട്‌ ഇഞ്ചി-വെളുത്തുള്ളി പേസ്​റ്റ്​, തക്കാളി, പച്ചമുളക്‌ ചതച്ചത്‌ എന്നിവ വഴറ്റിയതിലേക്ക്‌ വേവിച്ച ഇടിച്ചക്ക ചേർക്കുക. ക്യാഷൂ കോക്കനട്ട്‌ പേസ്​റ്റും മല്ലിയിലയും ചെറുനാരങ്ങനീരും ഗരംമസാലയും ചേർത്ത്‌ മൂടിവെക്കുക.

ബിരിയാണിയരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തത്‌ ഇരട്ടിവെള്ളത്തിൽ പാകത്തിന്‌ ഉപ്പും ഒരു സ്പൂൺ നെയ്യും ചേർത്ത്‌ വറ്റിച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ്‌, മസാല, മല്ലിയില, പൊതിനയില, ഗരംമസാല, ചോറ്‌, വറുത്ത സവാള എന്ന ക്രമത്തിൽ നിരത്തി മൂടിവെച്ച്‌ 15 മിനിറ്റ്​ ചെറുതീയിൽ വെച്ചതിനു ശേഷം ചൂടോടെ ഉപയോഗിക്കാം.

തയാറാക്കിയത്: സഹ്‌ല അൻവർ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.