കുവൈത്ത് സിറ്റി: അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിന്റെ 23ാമത് എഡിഷനിൽ റേഡിയോ, ടി.വി വിഭാഗത്തിലായി കുവൈത്ത് മൂന്ന് പുരസ്കാരങ്ങൾ നേടി. തൂനിസിലെ കാർത്തേജ് തിയറ്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കുവൈത്ത് റേഡിയോ നിർമിച്ച ‘സാലെഹ് ഇൻ ദ ഹാർട്ട് ഓഫ് അസ്ട്രോണമി’ എന്ന പരമ്പര നാടക വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഫെസ്റ്റിവലിൽ കുവൈത്ത് ടി.വി രണ്ട് അവാർഡുകൾ കരസ്ഥമാക്കി. ടോക് ഷോ വിഭാഗത്തിൽ ‘വാട്ട്സ് നെക്സ്റ്റ്’ ഒന്നാം സ്ഥാനം നേടിയപ്പോൾ കുട്ടികളുടെ പ്രോഗ്രാം മത്സരത്തിൽ ‘കിഡ്സ് സ്റ്റുഡിയോ’ രണ്ടാം സ്ഥാനം നേടിയതായി അറബ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് യൂനിയന്റെ (എ.എസ്.ബി.യു) മത്സര സമിതി അറിയിച്ചു.
‘കലകളും സംസ്കാരവും നമ്മെ ഒരുമിപ്പിക്കുന്നു’ പ്രമേയത്തിൽ തൂനിസ് ആതിഥേയത്വം വഹിച്ച 23ാം പതിപ്പിന്റെ നാലു ദിവസത്തെ പരിപാടിയുടെ അവസാന ദിവസമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുവൈത്ത് ടെലിവിഷന്‍ 1961, നവംബറിലാണ് സംപ്രേഷണം ആരംഭിക്കുന്നത്. മേഖലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ചാനലായ കുവൈത്ത് ടി.വി നിലവിൽ ഒമ്പതു ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. 1951ലാണ് കുവൈത്ത് റേഡിയോ നിലവിൽവന്നത്. വൈവിധ്യമാർന്ന പ്രോഗ്രാമുകൾ ഇതുവഴി നടപ്പാക്കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.