ഹസൻ അൽ അസീരി
റിയാദ്: കണ്ടാൽ ഉമ്മൻ ചാണ്ടിയല്ലെന്നു പറയില്ല. അത്രമേൽ സാദൃശ്യമുള്ള ഒരു സൗദി പൗരൻ വർഷങ്ങൾക്കു മുമ്പുതന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണവാർത്ത അറിഞ്ഞപ്പോൾ സൗദിയിലുള്ള പലരും ഈ അപരനെ ഓർത്തു. തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാൻ സ്വദേശി ഹസൻ അൽ അസീരിയെ മരണവാർത്ത അറിയിക്കാൻ ചില മലയാളികൾ മുൻകൈയെടുത്തെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഈ വാർത്ത തയാറാക്കുമ്പോഴുള്ള വിവരം.
2015ലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി അത്ഭുതപ്പെടുത്തുന്ന സാദൃശ്യമുള്ള ഹസൻ അൽ അസീരിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തന്റെ അതേ രൂപത്തിലുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം കണ്ട് ഹസൻ അൽ അസീരി അമ്പരന്നുപോയിരുന്നു.
വൈകാതെ കേരളത്തിൽ പോയി ഉമ്മൻ ചാണ്ടിയെ നേരിട്ട് കാണുമെന്ന് അന്ന് തനിക്ക് പരിചയമുള്ള മലയാളികളോട് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പറഞ്ഞപോലെ അദ്ദേഹം കേരളത്തിൽ പോയോ ഉമ്മൻ ചാണ്ടിയെ കണ്ടോ എന്ന് അറിയില്ല. പിന്നീട് മലയാളികളുടെ കാഴ്ചവട്ടത്ത് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.