കൊച്ചി: സയനയെ നിൽജോ ജോസിനെ കൈപിടിച്ച് ഏൽപിക്കാൻ മേയർ. ഇരുനൂറോളം പേർക്ക് സദ്യ. കാര്യങ്ങൾ ഭംഗിയാക്കാൻ കോർപറേഷൻ കൗൺസിലർമാരും ജീവനക്കാരും. ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസിയായ സയനയുടെ വിവാഹം അങ്ങനെ കെങ്കേമമായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നാണ് സയന മഹിളാമന്ദിരത്തിലേക്ക് എത്തിയത്. ചൊവ്വര നെടുവന്നാര് കുറിയിടത്ത് വീട്ടില്‍ പരേതനായ ജോസിന്റെയും എല്‍സിയുടെയും മകനാണ് വരൻ നില്‍ജോ.
കാക്കനാട് ഫോറന്‍സിക് ലാബില്‍ ജീവനക്കാരനാണ്. ചമ്പക്കര സെന്റ് ജയിംസ് പള്ളിയില്‍ വൈദികരുടെ കാർമികത്വത്തില്‍ താലികെട്ട് നടന്നു. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ സയനയെ നില്‍ജോ ജോസിന് കൈപ്പിടിച്ച് ഏല്പിച്ചു.
സുമനസ്സുകളുടെ സഹായത്തോടെ നഗരസഭയാണ് മഹിള മന്ദിരത്തിലെ അന്തേവാസികളുടെ വിവാഹച്ചെലവ് കണ്ടെത്തി വരുന്നത്. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സ്ഥിരം സമിതി അധ്യക്ഷരായ പി.ആര്. റെനീഷ്, ഷീബ ലാല്‍, അഡ്വ. പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്, കൗണ്‍സിലര്‍മാരായ ഡോ. ഷൈലജ, സി.ഡി. ബിന്ദു, മേഴ്സി, റെഡീന ആന്റണി, ബിന്ദു ശിവന്, മാലിനി കുറുപ്പ്, ബെന്‍സി ബെന്നി, വനിത ശിശുക്ഷേമ വകുപ്പ് ജില്ല ഓഫിസര്‍, മഹിള മന്ദിരം സൂപ്രണ്ട് സിനി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ആശംസകളര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.