നെടുങ്കണ്ടം: 150ലധികം ജോഡി അപൂര്‍വ പക്ഷികളുടെ ശേഖരവുമായി വനം വകുപ്പ് ഉദ്യോഗസ്ഥന്. കല്ലാര്‍ സെക്ഷന്‍ ഓഫിസ് ബീറ്റ് ഫോറസ്റ്റ് ഓഫിസറായ നെടുങ്കണ്ടം പുത്തന്‍വീട്ടില്‍ പി.എസ്.നിഷാദിന്റെ വീട്ടിലാണ് അരുമ പക്ഷി വളര്‍ത്തല്‍. ബഡ്ജീസ്, ആഫ്രിക്കന്‍ ലവ് ബേര്‍ഡ്സ്, കോക്കറ്റീല്‍, ഗ്രേപാരറ്റ്, പൈനാപ്പിള്‍ കോണൂര്‍, സണ്‍ കോണൂര്തുടങ്ങിയ ഇനങ്ങളിലായി ഇപ്പോള്‍ 150 ജോഡി പക്ഷികളുംകുഞ്ഞുങ്ങളും നിഷാദിന്റെ ശേഖരത്തിലുണ്ട്. അരലക്ഷം രൂപക്ക് മേല്‍ വില വരുന്ന ആഫ്രിക്കന്‍ ഗ്രേ പാരറ്റാണ് ശേഖരത്തിലെ താരം. മനുഷ്യരോട് നന്നായി ഇണങ്ങുന്നതും സംസാരിക്കാന്‍ കഴിവുള്ള തത്ത ഇനമാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, പഴങ്ങളും പച്ചക്കറികളും മുട്ടയും വിവിധ ധാന്യങ്ങളുമടങ്ങുന്നതാണ് കിളികളുടെ ഭക്ഷണക്രമം. ബെല്‍ജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത് എറണാകുളത്തെത്തുന്ന ഫുഡാണ് ഇവക്ക് നല്‍കുന്നത്.
ഇവറ്റകളെ നല്ല രീതിയില്‍ പരിചരിക്കണം. ജോലിക്ക് പോകുന്ന സമയങ്ങളിലാവട്ടെ ഭാര്യ ജാസ്മിനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന് യാസീനും കിളികളുടെ പരിചരണം ഏറ്റെടുക്കും. അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയതാണ് നിഷാദിന്റെ കിളി വളര്‍ത്തല്‍. ഇവയെ വളര്‍ത്താന്‍ പ്രത്യേകിച്ച് ലൈസന്‍സ് ആവശ്യമില്ല. വിവിധ ഇനങ്ങളിലുള്ള പക്ഷികളുടെ കുഞ്ഞുങ്ങളെയും നിഷാദ് ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.