കുട്ടികളിൽ സ്മാർട്ട്ഫോൺ നിരോധനം ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന്, ആറു വർഷമായി സ്മാർട്ട് ഫോണിൽനിന്ന് വിട്ടുനിൽക്കുന്ന ബ്രിട്ടീഷ് യുവാവ് ലൂക് യങ്.
18ാം വയസ്സിൽ സ്മാർട്ട് ഫോണിനോട് വിടപറഞ്ഞ ലൂക്കിനിപ്പോൾ 24 വയസ്സ്. ‘‘മയക്കുമരുന്നോ മറ്റോപോലെ കണ്ട് സ്മാർട്ട് ഫോൺ കുട്ടികൾക്ക് നിരോധിച്ചാൽ എനിക്കുറപ്പാണ് അവരത് രഹസ്യമായി ഉപയോഗിക്കും’’ -ലൂക് പറയുന്നു.
എന്നാൽ, ‘പാരന്റ്കിഡ്’ ബ്രിട്ടീഷ് രക്ഷിതാക്കളിൽ നടത്തിയ സർവേയിൽ, 16 വയസ്സിൽ താഴെയുള്ളവർക്ക് സ്മാർട്ട് ഫോൺ വിലക്കണമെന്നാണ് 58 ശതമാനവും അഭിപ്രായപ്പെട്ടത്. കൂടാതെ, കുട്ടികൾക്കും കൗമാരക്കാർക്കും സ്മാർട്ട് ഫോൺ കൂടുതലും ദോഷമാണെന്ന് 83 ശതമാനം രക്ഷിതാക്കളും പറയുന്നു. അതേസമയം, ടെക്നോളജിയുടെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ നേട്ടങ്ങൾ അത്രയുമധികമാണെന്നും എങ്കിലും കുട്ടികളുടെ സുരക്ഷയുടെ ചെലവിൽ ഈ നേട്ടങ്ങളിൽ കാര്യമില്ലെന്നും ബ്രിട്ടീഷ് അധികൃതർ പറയുന്നു.
സോഷ്യൽ മീഡിയ തന്നെ സാമൂഹികബന്ധത്തിൽനിന്ന് അകറ്റിയെന്നാണ് യങ് പറയുന്നത്. എന്നിരുന്നാലും ഓഫ്ലൈനായിരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് സർവകലാശാലയിലായിരിക്കുമ്പോൾ എന്നും യങ് കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.