മലപ്പുറം: രുചിയേറും വിഭവങ്ങൾ വിശ്വസിച്ച് കഴിക്കാവുന്ന കുടുംബശ്രീ ഹോട്ടലുകൾക്ക് ഏകീകൃതസ്വഭാവം വരുന്നു. ‘മലബാർ മക്കാനി’യെന്നാകും ഇനി കുടുംബശ്രീ ഹോട്ടലുകൾ അറിയപ്പെടുക. സംസ്ഥാനത്താദ്യമായി മലപ്പുറം ജില്ലയിലെ ഇത്തരം ഹോട്ടലുകളെല്ലാം രണ്ടുമാസത്തിനുള്ളിൽ ഇൗ ബ്രാൻഡിൽ ഒരുങ്ങും.
കളർകോഡും ഇൻറീരിയറും സ്ഥാപനങ്ങളുടെ ബോർഡും കോഫിഹൗസ് മാതൃകയിൽ ഭക്ഷണവും മെനുവും ഒരുപോലാകും. കുടുംബശ്രീ ഫണ്ടുപയോഗിച്ച് തുടങ്ങിയ 87 ഹോട്ടൽ, കാൻറീൻ യൂനിറ്റുകളാണ് മലപ്പുറത്തുള്ളത്. ഇതുകൂടാതെ കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് വായ്പയെടുത്ത് തുടങ്ങിയ ഹോട്ടലുകൾ നൂറുകണക്കിനാണ്. അവയും മലബാർ മക്കാനികളാകും.
ഇത്തരം സ്ഥാപനങ്ങൾക്കായി കുടുംബശ്രീ കൂടുതൽ സഹായം നൽകും. ബാങ്ക് വായ്പ ആവശ്യമാണെങ്കിൽ 40 ശതമാനം സബ്സിഡി നൽകും. റിവോൾവിങ് ഫണ്ടായി ആകെ േപ്രാജക്ട് മൂല്യത്തിെൻറ 10 ശതമാനവും നൽകാനാകും. ഇത് കെട്ടിടനിർമാണത്തിനും ഹോട്ടൽ ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിക്കാം. ഇവയുപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും കൂടുതൽ വരുമാനം നേടാനും അംഗങ്ങൾക്കാകും. ഫണ്ട് ആവശ്യമാണെങ്കിൽ സി.ഡി.എസ് ഒാഫിസുകളിൽ അേപക്ഷ നൽകാം.
മലപ്പുറം കൂട്ടിലങ്ങാടിയിലെ ഹോട്ടൽ ഇത്തരത്തിലൊരുങ്ങിക്കഴിഞ്ഞു. കുടുംബശ്രീ ഹോട്ടലുകളെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം വനിത ഹോട്ടൽ എന്ന േപരിൽ നിരവധി സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. പലതും നടത്തുന്നത് വൻകിടക്കാരും പുരുഷന്മാരുമാകും. കുടുംബശ്രീ ഹോട്ടലുകൾക്ക് ഏകീകൃത രൂപം വരുന്നതോടെ ഇത്തരം ചൂഷണം തടയാനാകുമെന്ന് കുടുംബശ്രീ മിഷൻ ജില്ല കോഒാഡിനേറ്റർ സി.കെ. ഹേമലത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.