പ്രവാസികൾ പൊതുവെ പറയാറുള്ളത്​ 'വ്യായാമം' ചെയ്യണമെന്നല്ലാമുണ്ട്​. പക്ഷെ നാട്ടിലായിരുന്നാൽ നടന്നേനെ. ഇവിടെ ഇപ്പോൾ അതിനെവിടെയാണ്​ സമയം' എന്നാണ്​. എന്നാൽ നാട്ടിലായാലും വിദേശത്തായാലും മനുഷ്യന്​ ജീവിതം നല്ലവണ്ണം മുന്നോട്ട്​ കൊണ്ടു പോകണമെങ്കിൽ സ്വന്തം ശരീരത്തി​​​​​​െൻറ പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള സാഹചര്യം ആ വ്യക്തി തന്നെ നിർവഹിക്കണം. വേണമെങ്കിൽ ചക്ക വേരിലും കായ്​ക്കും എന്ന്​ പഴമക്കാർ പറഞ്ഞിട്ടുള്ളത്​ കൂടി ഒാർക്കണം.

ഇവിടെ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുന്നത്​ കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ചറിഞ്ഞാൽ എത്ര ബുദ്ധിമുട്ട്​ സഹിച്ചും നമ്മൾ നടത്തം നിത്യശീലമാക്കുമെന്നതാണ്​ സത്യം. കാരണം രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, നടുവേദന എന്നുവേണ്ട ഒരുമാതിരിയുള്ള അസുഖങ്ങളെയെല്ലാം ചെറുക്കാൻ നല്ല ഒരു ഒറ്റമൂലിയാണ്​ നടത്തം പോലുള്ള വ്യായാമങ്ങൾ. രാവിലെയോ വൈകുന്നേരമോ നടക്കാം. അതുമല്ലെങ്കിൽ രാത്രി തിരക്ക്​ കഴിഞ്ഞും നടക്കാം. എപ്പോഴായിരുന്നാലും നടക്കണം. അതിനുള്ള താൽപ്പര്യവും തീരുമാനവും ഉണ്ടാകണം എന്ന്​ മാത്രം.

മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം 40-60 മിനിട്ടെങ്കിലും വ്യായാമം ആവശ്യമാണന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. നടക്കു​േമ്പാൾ ചില കാര്യങ്ങൾ ​ശ്രദ്ധിക്കണം. വെള്ളം ആവശ്യത്തിന്​ കുടിച്ച ശേഷമായിരിക്കണം നടക്കാൻ ഇറ​േങ്ങണ്ടത്​. കാലിന്​ യോജിച്ച നല്ല ഷൂ ധരിക്കണം. അനുയോജ്യമല്ലാത്ത പാരരക്ഷകൾ ധരിച്ചുള്ള നടത്തം ദോഷകരമായി തീരും. കാരണം, അനാരോഗ്യകരമായ സ്ഥലങ്ങളിൽ കൂടി, കടന്നു പോയേക്കാവുന്നതിനാൽ കാലുകളിൽ രോഗാണുക്കളും മറ്റും കടന്നു കൂടാനുള്ള സാഹചര്യം ഏറെയാണ്​.

അതിനാൽ പാദങ്ങളെ സംരംക്ഷിക്കാനും നല്ല ഷൂ ധരിക്കുന്നതിലൂടെ കഴിയും. കാറ്റും വെളിച്ചവും ഉള്ള സ്ഥലങ്ങളിലൂടെ നടക്കുന്നതാണ്​ അഭികാമ്യം. സ്​റ്റേഡിയം, കോർണീഷ്​, തിരക്ക്​ കുറഞ്ഞ റോഡുകൾ എന്നിവയാണ്​ ദോഹയിൽ ആളുകൾ കൂടുതലായും നടക്കാൻ തെരഞ്ഞെടുക്കുന്നത്​. വാഹനങ്ങളുടെ തിരക്ക്​ ഉള്ള സ്ഥലങ്ങൾ പരമാവധി ഒഴിവാക്കുക. ആദ്യം നടത്തം സാവധാനത്തിലാണ്​ നല്ലത്​. പതിയെ വേഗം കൂട്ടാം. കൈകൾ വീശി നടക്കണം. നടത്തം കഴിഞ്ഞ്​ വീട്ടിലെത്തിയാൽ ആവശ്യത്തിന്​ വെള്ളം കുടിച്ച ശേഷം പതിനഞ്ച്​ മിനിട്ട്​ എങ്കിലും വിശ്രമിക്കണം.

ഉടൻ കുളിക്കുക​യോ വിയർപ്പ്​ മാറ്റാൻ ഫാനി​ന്‍റെയോ എ.സിയുടെയോ അടുത്ത്​ പോയിരിക്കുന്നതും ശരിയല്ല. ഒരു ദിവസം 6000 ചുവടുകൾ എങ്കിലും നടക്കണം എന്നാണ്​ പറയുന്നത്​. എന്നും പതിവായി വേഗത്തിൽ നടക്കുന്നവരിൽ ഹൃദ്രോഗ ബാധ കുറവായിരിക്കും എന്ന്​ തെളിയിക്കപ്പെട്ടിട്ടുണ്ട്​. ഇനി പറയൂ, നിങ്ങൾ ഇന്നലെ എത്ര ചുവട്​ നടന്നു? അഥവാ നടത്തം ശീലമല്ലാത്ത വ്യക്തി ആ​ണെങ്കിൽ ഇന്നുമുതൽ നടന്നു തുടങ്ങൂ. ജീവിത ശൈലി രോഗങ്ങളെ മറികടക്കാൻ നമുക്ക്​ നടത്തത്തെ അനിവാര്യമായ ശീലമാക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT