ഒരു ദിവസം നിങ്ങൾ എത്ര ദൂരം നടക്കാറുണ്ട്...
text_fieldsപ്രവാസികൾ പൊതുവെ പറയാറുള്ളത് 'വ്യായാമം' ചെയ്യണമെന്നല്ലാമുണ്ട്. പക്ഷെ നാട്ടിലായിരുന്നാൽ നടന്നേനെ. ഇവിടെ ഇപ്പോൾ അതിനെവിടെയാണ് സമയം' എന്നാണ്. എന്നാൽ നാട്ടിലായാലും വിദേശത്തായാലും മനുഷ്യന് ജീവിതം നല്ലവണ്ണം മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ സ്വന്തം ശരീരത്തിെൻറ പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള സാഹചര്യം ആ വ്യക്തി തന്നെ നിർവഹിക്കണം. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പഴമക്കാർ പറഞ്ഞിട്ടുള്ളത് കൂടി ഒാർക്കണം.
ഇവിടെ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ചറിഞ്ഞാൽ എത്ര ബുദ്ധിമുട്ട് സഹിച്ചും നമ്മൾ നടത്തം നിത്യശീലമാക്കുമെന്നതാണ് സത്യം. കാരണം രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, നടുവേദന എന്നുവേണ്ട ഒരുമാതിരിയുള്ള അസുഖങ്ങളെയെല്ലാം ചെറുക്കാൻ നല്ല ഒരു ഒറ്റമൂലിയാണ് നടത്തം പോലുള്ള വ്യായാമങ്ങൾ. രാവിലെയോ വൈകുന്നേരമോ നടക്കാം. അതുമല്ലെങ്കിൽ രാത്രി തിരക്ക് കഴിഞ്ഞും നടക്കാം. എപ്പോഴായിരുന്നാലും നടക്കണം. അതിനുള്ള താൽപ്പര്യവും തീരുമാനവും ഉണ്ടാകണം എന്ന് മാത്രം.
അതിനാൽ പാദങ്ങളെ സംരംക്ഷിക്കാനും നല്ല ഷൂ ധരിക്കുന്നതിലൂടെ കഴിയും. കാറ്റും വെളിച്ചവും ഉള്ള സ്ഥലങ്ങളിലൂടെ നടക്കുന്നതാണ് അഭികാമ്യം. സ്റ്റേഡിയം, കോർണീഷ്, തിരക്ക് കുറഞ്ഞ റോഡുകൾ എന്നിവയാണ് ദോഹയിൽ ആളുകൾ കൂടുതലായും നടക്കാൻ തെരഞ്ഞെടുക്കുന്നത്. വാഹനങ്ങളുടെ തിരക്ക് ഉള്ള സ്ഥലങ്ങൾ പരമാവധി ഒഴിവാക്കുക. ആദ്യം നടത്തം സാവധാനത്തിലാണ് നല്ലത്. പതിയെ വേഗം കൂട്ടാം. കൈകൾ വീശി നടക്കണം. നടത്തം കഴിഞ്ഞ് വീട്ടിലെത്തിയാൽ ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം പതിനഞ്ച് മിനിട്ട് എങ്കിലും വിശ്രമിക്കണം.
ഉടൻ കുളിക്കുകയോ വിയർപ്പ് മാറ്റാൻ ഫാനിന്റെയോ എ.സിയുടെയോ അടുത്ത് പോയിരിക്കുന്നതും ശരിയല്ല. ഒരു ദിവസം 6000 ചുവടുകൾ എങ്കിലും നടക്കണം എന്നാണ് പറയുന്നത്. എന്നും പതിവായി വേഗത്തിൽ നടക്കുന്നവരിൽ ഹൃദ്രോഗ ബാധ കുറവായിരിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇനി പറയൂ, നിങ്ങൾ ഇന്നലെ എത്ര ചുവട് നടന്നു? അഥവാ നടത്തം ശീലമല്ലാത്ത വ്യക്തി ആണെങ്കിൽ ഇന്നുമുതൽ നടന്നു തുടങ്ങൂ. ജീവിത ശൈലി രോഗങ്ങളെ മറികടക്കാൻ നമുക്ക് നടത്തത്തെ അനിവാര്യമായ ശീലമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.