ക്രി​സ്മ​സ് യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ക്രി​സ്തു​ദ​ർ​ശ​ന​ങ്ങ​ളെ പ്ര​വൃ​ത്തി​പ​ഥ​ത്തി​ൽ കൊ​ണ്ടു​വ​ര​ണം

പ​ര​മ​കാ​രു​ണ്യ​വാ​നാ​യ ദൈ​വ​ത്തി​ന് സ്തു​തി. മാ​ന​വ​ജാ​തി​യെ പാ​പാ​ന്ധ​കാ​ര​ത്തി​ൽ​നി​ന്ന് വി​മോ​ചി​പ്പി​ക്കാ​ൻ ദൈ​വം ഭൂ​മി​യി​ലി​റ​ങ്ങി ശ​രീ​ര​ധാ​ര​ണം ചെ​യ്ത​തി​ന്റെ വ​ലി​യ​ദി​നം. ഡി​സം​ബ​റി​ലെ ത​ണു​ത്ത രാ​വു​ക​ളി​ൽ ആ​കാ​ശ​ത്തി​ലും ഭൂ​മി​യി​ലും ഒ​രു​പോ​ലെ ന​ക്ഷ​ത്ര​ങ്ങ​ൾ മി​ന്നി​ത്തി​ള​ങ്ങു​ന്നു.

ദൈ​വം സൃ​ഷ്ടി​ച്ച പ്ര​പ​ഞ്ചം സ്ര​ഷ്ടാ​വി​നെ വി​സ്മ​രി​ച്ച് അ​ന്യ​മാ​യി​കൊ​ണ്ടി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വ സൃ​ഷ്ടി​യേ​യും ദൈ​വ​വു​മാ​യു​ള്ള അ​ഭേ​ദ്യ​മാ​യ ബ​ന്ധ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന അ​നു​ഞ്ജ​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കാ​നാ​യി ദൈ​വം ഭൂ​മി​യി​ലേ​ക്കി​റ​ങ്ങി ശ​രീ​ര​ധാ​ര​ണം ചെ​യ്തു. ​ദൈ​വം അ​ത്ര​മാ​ത്രം ഈ ​ലോ​ക​ത്തെ സ്നേ​ഹി​ക്കു​ന്നു എ​ന്ന​തി​ന്റെ തെ​ളി​വാ​ണ് തി​രു​ജ​ന​നം.

യേ​ശു​ക്രി​സ്തു​വി​ന്റെ തി​രു​പ്പി​റ​വി​യി​ലൂ​ടെ ദൈ​വ​സ്നേ​ഹം സ​ർ​വ​ജ​ന​ത്തി​നും അ​നു​ഭ​വ​വേ​ദ്യ​മാ​യി തീ​ര​ണം എ​ന്ന​ത് വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്. സ​ർ​വ​ജ​ന​ത്തി​നും ഉ​ണ്ടാ​കു​വാ​നു​ള്ള മ​ഹാ​സ​ന്തോ​ഷം ഞാ​ൻ നി​ങ്ങ​ളോ​ട് സു​വി​ശേ​ഷി​ക്കു​ന്നു. ക​ർ​ത്താ​വാ​യ ക്രി​സ്തു എ​ന്ന ര​ക്ഷി​താ​വ് ഇ​ന്ന് ദാ​വീ​ദി​ന്റെ പ​ട്ട​ണ​ത്തി​ൽ നി​ങ്ങ​ൾ​ക്കാ​യി ജ​നി​ച്ചി​രി​ക്കു​ന്നു.

എ​ന്ന ദൂ​ത​വാ​ക്യം ക്രി​സ്തു​ജ​ന​ന​ത്തി​ന്റെ സാ​ർ​വ​ത്രി​ക ഭാ​വ​ത്തെ വ്യ​ക്ത​മാ​ക്കു​ന്നു. ക്രി​സ്തു​വി​ന്റെ വ​ച​ന​ങ്ങ​ളെ നി​ത്യ​ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​തെ എ​ങ്ങ​നെ ക്രി​സ്മ​സ് അ​നു​ഭ​വം ഉ​ണ്ടാ​കും?

ഏ​റ്റ​വും ആ​ർ​ഭാ​ട​മാ​യി എ​ല്ലാ​വ​ർ​ഷ​വും ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​ണം എ​ന്ന​ത് ഏ​വ​രു​ടെ​യും മ​ന​സ്സി​ലെ സ്വ​പ്ന​മാ​ണ്. വ​ർ​ണാ​ഭ​മാ​യ ബ​ൾ​ബു​ക​ളു​ടെ​യും വി​രി​ച്ചൊ​രു​ക്കി​യ പു​ൽ​ക്കൂ​ടി​ന്റെ​യും അ​ണി​യി​ച്ചൊ​രു​ക്കി​യ ക്രി​സ്മ​സ് പാ​പ്പാ​യു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യൊ​ക്കെ, ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ത് പ​ല​പ്പോ​ഴും വെ​റും ആ​ഘോ​ഷ​മാ​യി മാ​ത്രം ചു​രു​ക്ക​പ്പെ​ടു​ക​യാ​ണ്. യേ​ശു​ക്രി​സ്തു​വി​ന്റെ ജ​ന​നം തി​ര​സ്ക​ര​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

അ​ന്വേ​ഷി​ച്ച വ​ഴി​യ​മ്പ​ല​ങ്ങ​ളി​ൽ സ്ഥ​ലം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ശു​ത്തൊ​ട്ടി​ലി​ൽ കി​ട​ത്തി എ​ന്ന് സു​വി​ശേ​ഷ​ക​നാ​യ ലൂ​ക്കോ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ലോ​ക​ര​ക്ഷി​താ​വി​ന്റെ പു​ൽ​ക്കു​ടി​ലി​ലെ ജ​ന​നം സാ​ധാ​ര​ണ​ക്കാ​ര​ന്റെ ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ദൈ​വ​ത്തി​ന്റെ പ്ര​വേ​ശ​നം ആ​യി​രു​ന്നു. യേ​ശു​ക്രി​സ്തു​വി​ന്റെ പു​ൽ​ക്കു​ടി​ലി​ലെ ജ​ന​ന​ത്തി​ലൂ​ടെ വെ​ളി​വാ​ക്ക​പ്പെ​ട്ട എ​ളി​മ​യും ലാ​ളി​ത്യ​വും ക്രി​സ്മ​സി​ന്റെ പ്ര​തീ​ക​മാ​യി ന​മ്മ​ൾ തി​രി​ച്ച​റി​യ​ണം.

ഇ​ന്നി​ന്റെ ക്രി​സ്മ​സ് യാ​ഥാ​ർ​ഥ്യ​മാ​യി മാ​റ​ണ​മെ​ങ്കി​ൽ ക്രി​സ്തു​ദ​ർ​ശ​ന​ങ്ങ​ളെ പ്ര​വൃ​ത്തി​പ​ഥ​ത്തി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്. അ​ധ്വാ​നി​ക്കു​ന്ന​വ​ർ, ഭാ​രം വ​ഹി​ക്കു​ന്ന​വ​ർ, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ, ത​ള്ള​പ്പെ​ട്ട​വ​ർ, രോ​ഗി​ക​ൾ, അ​ശ​ര​ണ​ർ അ​ങ്ങ​നെ ഏ​വ​രോ​ടും ക​രു​ണ​യു​ണ്ടാ​കാ​നും അ​വ​രെ സ​ഹാ​യി​ക്കാ​നും ന​മു​ക്ക് ക​ഴി​യ​ണം.

ഏ​വ​ർ​ക്കും സ​മാ​ധാ​ന​ത്തി​ന്റെ​യും സ​ന്തോ​ഷ​ത്തി​ന്റെ​യും ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​രു​ന്നു.

Tags:    
News Summary - Christmas Notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.