മണ്ണാർക്കാട്: അരനൂറ്റാണ്ടിലധികം പഴക്കമുള്ള കുഞ്ഞൻ ഖുർആൻ കൗതുകമാകുന്നു. ഒരുഇഞ്ച് നീളവും രണ്ടുസെന്റിമീറ്റർ വീതിയും ഒരു സെന്റിമീറ്റർ കനവും ഉള്ള ഖുർആൻ ആണിത്. കുഞ്ഞൻ ഏടുകളിൽ പ്രിന്റിനെ വെല്ലുന്ന അക്ഷര വടിവോടെയാണ് കൈപ്പടയിൽ എഴുതി തയാറാക്കിയിരിക്കുന്നത്. ഭംഗിയുള്ള പുറംചട്ടകളും മനോഹരമാക്കുന്നു. കുമരംപുത്തൂർ അക്കിപ്പാടത്ത് കല്ലടി ഹിൽ വ്യൂവിൽ താമസിക്കുന്ന റഷീദ് കല്ലടി അബുവിന്റെ കൈയിലാണ് കുഞ്ഞ് ഖുർആൻ ഉള്ളത്. ലെൻസ് ഉപയോഗിച്ചാൽ വ്യക്തമായി വായിക്കാൻ കഴിയും. 1981ലാണ് ഖുർആന്റെ ഈ അപൂർവ പതിപ്പ് ഇദ്ദേഹത്തിന് ലഭിച്ചത്. പഴയ മദ്രാസിൽ ഓപ്പൽ ഇൻ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെയാണ് പരിചയക്കാരനായ തമിഴ്നാട് സ്വദേശി ദാസ് ഇത് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.