രണ്ടാമത് അന്താരാഷ്​ട്ര ഖുർആൻ പാരായണ, അദാൻ മത്സരം; രജിസ്​റ്റർ ചെയ്തത് 165 രാജ്യങ്ങളിൽ നിന്ന് അര ലക്ഷത്തിലേറെ പേർ

റിയാദ്: സൗദി ജനറൽ എൻറർടെയ്ൻമെൻറ്​ അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്​ട്ര ഖുർആൻ, അദാൻ (ബാങ്ക്) മത്സരത്തി​െൻറ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ ഇതുവരെ രജിസ്​റ്റർ ചെയ്തത് 165 രാജ്യങ്ങളിൽ നിന്നുള്ള അര ലക്ഷത്തിൽപരം പേർ. ഈയിനത്തിൽ സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ മത്സരമാണിത്. 1.2 കോടി റിയാൽ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

മത്സരാർഥികൾ കടന്നുപോകേണ്ടത് നാല് ഘട്ടങ്ങളിലൂടെയാണ്. അതിൽ മൂന്നെണ്ണം ഓൺലൈനാണ്. വെബ്‌സൈറ്റ് വഴിയുള്ള അവരുടെ പ്രകടന നിലവാരത്തെ അടിസ്ഥാനമാക്കി തൊട്ടടുത്ത ഘട്ടത്തിലേക്ക് നാമനിർദേശം ചെയ്യും. ‘ഒത്ർ അൽകലാം’ ടി.വി ഷോയിലെ ജൂറിയുടെയും കാഴ്ചക്കാരുടെയും മുമ്പാകെയാണ് നാലാമത്തെ ഘട്ടം. റമദാൻ മാസത്തിൽ എം.ബി.സി ചാനലും ഷാഹിദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഇത് സംപ്രേഷണം ചെയ്യും.

ജൂറിയുടെ മൂല്യനിർണയത്തിനായി ഖുർആൻ പരായണത്തി​െൻറയും ബാങ്കി​െൻറയും ഓഡിയോ ക്ലിപ്പുകൾ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് വെബ്‌സൈറ്റ് വഴി അപേക്ഷകർ രജിസ്​റ്റർ ചെയ്യേണ്ടത്. https://otrelkalam.com എന്ന വെബ്‌സൈറ്റിൽ ഇംഗ്ലീഷിലും അറബിയിലും രജിസ്​റ്റർ ചെയ്യാം. അപേക്ഷകരുടെ ഡാറ്റയും ആശയവിനിമയ മാർഗങ്ങളും ഉൾപ്പെടുന്ന വ്യക്തിഗത അക്കൗണ്ട് തുറക്കുന്നതിലൂടെ മത്സരപങ്കാളിത്തവും സ്ക്രീനിങ്ങും സുഗമമാവുകയും മത്സരത്തി​െൻറ അടുത്ത ഘട്ടത്തിലേക്ക് അവരെ നാമനിർദേശം നടത്തുകയും ചെയ്യും.

സുതാര്യത, സമഗ്രത, നിഷ്പക്ഷത എന്നിവ അടിസ്ഥാനമാക്കി സ്വരസൂചക കഴിവുകൾ, പ്രകടനം, എന്നിവ കണക്കിലെടുത്ത് പ്രത്യേക മാനദണ്ഡങ്ങൾക്കനുസൃതമായി ഖുർആൻ പാരായണത്തി​െൻറയും ബാങ്കി​െൻറയും ട്രാക്കുകളിൽ മത്സരാർഥികളെ പ്രത്യേക ജൂറി കമ്മിറ്റികൾ വിലയിരുത്തും. ഇതി​െൻറ അടിസ്ഥാനത്തിൽ മത്സരത്തി​െൻറ ഓരോ ഘട്ടത്തിലും മത്സരാർഥികളെ തരംതിരിക്കും. ഖുർആൻ പാരായണത്തിനും പ്രാർഥനക്കുള്ള ആഹ്വാനമായ ബാങ്കിനും ഒരേ സമയം സംയുക്ത മത്സരം സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണ് ‘ഒത്ർ അൽകലാം’.

ഇസ്‌ലാമിക ലോകത്തെ സംസ്‌കാരങ്ങളുടെ സമ്പന്നതയും വൈവിധ്യവും ഖുർആ​െൻറയും ബാങ്കി​െൻറയും വ്യത്യസ്ത സ്വര രീതികളുടെ പ്രതിഫലനം കൂടിയാണ് ഈ മത്സരം. കഴിഞ്ഞ വർഷം റമദാനിലാണ് ആദ്യമായി സൗദി എൻറർടെയ്​ൻമെൻറ്​ അതോറിറ്റി ഈ മത്സരം ലോകത്ത് അവതരിപ്പിച്ചത്.

Tags:    
News Summary - International Quran Recitation Competition; More than half a lakh people from 165 countries have registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.