21 പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ച് മാർപാപ്പ

റോം: ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി പുതിയ കർദിനാൾമാരായി 21 പേരെക്കൂടി നാമകരണം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ മുൻ നയതന്ത്രജ്ഞൻ 99കാരനായ മോൺസിഞ്ഞോർ ഏഞ്ജലോ ഏസർബിയും ആസ്ട്രേലിയയിലെ യുക്രെയ്നിയൻ ഗ്രീക് കാത്തലിക് ചർച്ച് തലവനായ 44കാരൻ ബിഷപ് മൈകോള ബൈച്ചോകും ഉൾപ്പെടെയാണ് കർദിനാൾമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇറാനിലെ തെഹ്‌റാൻ ആർച്ച് ബിഷപ് മോൺസിഞ്ഞോർ ഡൊമിനിക് ജോസഫ് മാത്യുവിനെയും കർദിനാളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ എട്ടിന് റോമിൽ നടക്കുന്ന ചടങ്ങിൽ ഇവർക്ക് കർദിനാൾ പട്ടം കൈമാറും. ചരിത്രത്തിലെ ആദ്യത്തെ ലാറ്റിനമേരിക്കൻ മാർപാപ്പയായി ചുമതലയേറ്റ് 11 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ പത്താമത്തെ കർദിനാൾ പ്രഖ്യാപനമാണിത്. 

Tags:    
News Summary - Pope Francis announces 21 new cardinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.