ദൈവം നമ്മോടുകൂടെ എന്ന അനുഭവമാണ് ക്രിസ്മസ് നമുക്ക് നൽകുന്നത്. ആഗമനകാലം അവിടുത്തെ വരവിന്റെ തയാറെടുപ്പിനുള്ള കാത്തിരിപ്പിന്റെ കാലമാണ്. ദൈവം നമ്മോടുകൂടെ എന്ന അനുഭവത്തിനായി നാം കാത്തിരിക്കുകയും തയാറെടുക്കുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മൾ സ്വയം സജ്ജരാകുന്ന ഏതൊരവസരത്തിലും ഇമ്മാനുവൽ അനുഭവം സ്വന്തമാക്കാൻ കഴിയും.
എപ്പോഴെല്ലാം നമ്മൾ ദൈവത്തോട് കൂടെയായിരുന്നുവോ അപ്പോഴെല്ലാം ക്രിസ്മസ് നമ്മുടെ ജീവിതത്തിൽ വന്നണയുന്നു. ദൈവം നമ്മോടൊപ്പമെന്ന അനുഭവം ചിന്തയിലും ബോധ്യങ്ങളിലും മാറ്റങ്ങൾ വരുത്തി നമ്മെ പുതുസൃഷ്ടി ആക്കി തീർക്കണം. ക്രിസ്മസ് രാവിൽ ദൈവം നമ്മോടുകൂടെ അനുഭവം ലഭിച്ച ആട്ടിടയന്മാർ പ്രത്യാശയും ആനന്ദവും നിറഞ്ഞ ഹൃദയത്തോടെയാണ് തിരിച്ചുപോയത്.
ഒരിക്കൽ ദൈവം നമ്മോടുകൂടെ എന്ന അനുഭവം സ്വന്തമാക്കിയ പൂജരാജാക്കന്മാർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്ക് മടങ്ങി. ആ സംഗമത്തിന് മുമ്പുണ്ടായിരുന്ന വ്യക്തികളായി തുടരാൻ അവർക്കാകുമായിരുന്നില്ല. തനിക്ക് ഇനി സമാധാനത്തോടെ സ്വഭവനത്തിലേക്ക് യാത്രയാകാമെന്ന ചിന്തയാണ് ഇമ്മാനുവലിനെ കാണുമ്പോൾ പ്രവാചകനായ ശിമയോനുണ്ടായത്. യേശുവിന്റെ ജനനത്തോടെ ചില ജീവിതങ്ങളിലുണ്ടായ മാറ്റങ്ങളാണിവ.
ക്രിസ്മമസിന് തയാറെടുക്കുമ്പോൾ യഥാർഥത്തിൽ നമ്മുടെ ജീവിതത്തിലും സംഭവിക്കേണ്ടത് ഈ മാറ്റങ്ങൾ തന്നെയാണ്. അനുദിനം ദൈവം നമ്മോടുകൂടെ അനുഭവത്തിൽ ആയിരിക്കാനും മറ്റുള്ളവർക്ക് നമ്മിലൂടെ ഈ അനുഭവം പകർന്നു നൽകാനുമുളള ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്മസും നമുക്ക് നൽകുന്നത്. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.