ശബരിമല: ഭക്തിനിറവിൽ പമ്പയിൽ അയ്യപ്പസ്വാമിക്ക് ആറാട്ട്. ആറാട്ടോടെ പത്ത് ദിവസത്തെ ഉത്രം ഉത്സവത്തിന് കൊടിയിറങ്ങി. ബുധനാഴ്ച രാവിലെ പതിവ് പൂജകൾക്കുശേഷം ഒമ്പതോടെ ആറാട്ട് ഘോഷയാത്ര ശബരീശ സന്നിധിയിൽനിന്ന് പമ്പയിലേക്ക് പുറപ്പെട്ടു. വെളിനല്ലൂർ മണികണ്ഠൻ അയ്യപ്പസ്വാമിയുടെ തിടമ്പേറ്റി. ആറാട്ടുകടവിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ആറാട്ട് പൂജകൾ നടന്നു.
ആറാട്ടുകഴിഞ്ഞ് അയ്യപ്പസ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി കോവിലിനു മുന്നിലായി പഴുക്കമണ്ഡപത്തിൽ ഭക്തർക്ക് ദർശനത്തിനായി ഇരുത്തി. ആറാട്ട് ഘോഷയാത്ര വൈകീട്ട് സന്നിധാനത്ത് എത്തിച്ചേർന്നയുടൻ കൊടിയിറക്കൽ ചടങ്ങ് നടന്നു. രാത്രി ഹരിവരാസനം പാടി നടയടച്ചതോടെ 10 ദിവസം നീണ്ട ഉത്രം മഹോത്സവത്തിന് പരിസമാപ്തിയായി. മേടമാസ-വിഷുപൂജകൾക്കായി ക്ഷേത്രനട ഏപ്രിൽ 11ന് വൈകീട്ട് തുറക്കും. 19ന് രാത്രി അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.