ചെങ്ങന്നൂർ: ശബരിമല തീർഥാടകർക്കായി കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ബോധിനി സാംസ്കാരിക നിലയത്തിലാരംഭിച്ച മെഡിക്കൽ ഹെൽപ് ഡെസ്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
വർക്കിങ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
അൽ ഇഹ്സാൻ എജ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. പി.എ. അലി അൽ ഫൈസി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി. ജനാർദനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എം.എച്ച് റഷീദ്, എൻ.ആർ സോമൻ പിള്ള, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, പി.ഡി ശശിധരൻ, ജി. വിവേക്, എം.കെ. ശ്രീകുമാർ, കെ.എം. സലിം, വത്സല മോഹൻ, പി.എസ്. ബിനുമോൻ, മഞ്ജുള ദേവി, ജി. ആതിര, കെ.ആർ. പ്രഭാകരൻ നായർ ബോധിനി, അഡ്വ. ദിവ്യ ഉണ്ണികൃഷ്ണൻ, അഡ്വ. വിഷ്ണു മനോഹർ, രേവതി എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ: മണ്ഡല-മകര വിളക്ക് തീർഥാടനത്തിന് ചെങ്ങന്നൂരിലെത്തുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നഗരസഭക്ക് സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. നഗരസഭ പ്രത്യേകമായി തയാറാക്കിയ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെയർപേഴ്സൻ സൂസമ്മ എബ്രഹാം അധ്യക്ഷത വഹിച്ചു.
റെയിൽവേ സ്റ്റേഷന് സമീപം നഗരസഭ ഓഫിസിന്റെ എതിർവശത്തായി 3000 ചതുരശ്ര അടി വിസ്തീർണത്തിൽ ശബരിമല തീർഥാടകർക്കായി വിരിവെക്കുന്നതിന് നഗരസഭ സൗകര്യമൊരുക്കി. ഇവിടെ 10 ശൗചാലയങ്ങളും 10 കുളിമുറികളും വിശ്രമിക്കുന്ന സ്ഥലത്ത് ലൈറ്റുകളും ഫാനുകളും ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ട്.
കുടിവെള്ള സൗകര്യവും ലഭ്യമാണ്. മുഴുസമയവും നഗരസഭ ജീവനക്കാരുടെ മേൽനോട്ടം വിശ്രമ കേന്ദ്രത്തിലുണ്ട്. ഒരേസമയം 200ൽ അധികം തീർഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. തീർഥാടകർക്ക് സ്ഥലം തിരിച്ചറിയുന്നതിന് വിവിധ ഭാഷകളിലെ ബാനറുകളും രാത്രിയിലും കാണാവുന്ന തരത്തിലുളള ഡിജിറ്റൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.