നഖങ്ങള്‍ ഇനി മിന്നിത്തിളങ്ങും

നഖ സൗന്ദര്യം വര്‍ധിപ്പിക്കുന്ന വേറിട്ട മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ മടിക്കാത്തവരാണ് യുവതികള്‍. ഇതിനായി വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള നെയില്‍ പോളീഷുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ യുവതികള്‍ക്കായി പ്രകാശിക്കുന്ന എല്‍.ഇ.ഡി നെയില്‍ റാപ്പറുകള്‍ ജപ്പാന്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നു.

നഖ സൗന്ദര്യം കൂട്ടാന്‍ സാങ്കേതികവിദ്യയെയാണ് ജപ്പാനിലെ ഫാഷന്‍ കണ്ടുപിടിത്തക്കാര്‍ ഇത്തവണ കൂട്ടുപിടിച്ചിട്ടുള്ളത്. 0.5 മില്ലീമീറ്റര്‍ കനമുള്ള റാപ്പറില്‍ റേഡിയോ ഫ്രീക്വന്‍സി പിടിച്ചെടുക്കാന്‍ കഴിയുന്ന വളരെ ചെറിയ സര്‍ക്യൂട്ട് ഘടിപ്പിച്ചിരിക്കുന്നു. റേഡിയോ ഫ്രീക്വന്‍സിയുള്ള ഉപകരണങ്ങളുടെ സമീപം വിരല്‍ വെച്ചാല്‍ റാപ്പറുകള്‍ മിന്നി തിളങ്ങും.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും എ.ടി.എം കാര്‍ഡ് വഴി പണമിടപാടുകള്‍ നടത്തുമ്പോഴും നഖത്തില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍.ഇ.ഡികള്‍ കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തും. നീയര്‍ ഫീല്‍ഡ് കണക്ഷന്‍ (എന്‍.എഫ്.സി) സെന്‍സറുകളാണ് എല്‍.ഇ.ഡി റാപ്പര്‍ പ്രകാശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ ഉപയോഗിച്ചിട്ടുള്ളത്.

ഒരു സെറ്റ് റാപ്പറിന് വില ഏഴ് പൗണ്ട് ആണ്. ഏകദേശം 700 രൂപ. തുടക്കത്തില്‍ ജപ്പാനിലെ വിപണികളില്‍ എത്തിയിട്ടുള്ള എല്‍.ഇ.ഡി റാപ്പറുകള്‍ വൈകാതെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സുന്ദരിമാരുടെ കൈകളിലുമെത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.