സ​നാ​നി​യ

ഭാ​ഷ​ക​ളും ത​ല​സ്ഥാ​ന​ങ്ങ​ളും ഒ​രു മി​നി​റ്റി​നു​ള്ളി​ൽ പ​റ​ഞ്ഞ് ആ​റാം ക്ലാ​സ്സു​കാ​രി

പു​ൽ​പ​ള്ളി: ഇ​ന്ത്യ​യി​ലെ 28 സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭാ​ഷ​ക​ളും ത​ല​സ്ഥാ​ന​ങ്ങ​ളും ഒ​രു മി​നി​റ്റി​നു​ള്ളി​ൽ പ​റ​ഞ്ഞ് റെ​ക്കോ​ഡു​ക​ളി​ൽ ഇ​ടംപി​ടി​ച്ച് പാ​ടി​ച്ചി​റ​യി​ലെ ആ​റാം ക്ലാ​സു​കാ​രി സ​നാ​നി​യ. അ​ബ്ദു​ൽ ക​ലാം​സ്​ വേ​ൾ​ഡ് റെ​ക്കോ​ഡ്, എ​ലൈ​റ്റ് ബു​ക്ക് ഓ​ഫ് റെ​ക്കോ​​ഡ് എ​ന്നി​വ​യാ​ണ് ഈ ​മി​ടു​ക്കി ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഒ​രു മി​നി​റ്റി​ന​കം സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും ഭാ​ഷ​ക​ളും പ​റ​യു​മ്പോ​ൾ കേ​ട്ട് നി​ൽ​ക്കു​ന്ന​വ​രും ആ​ശ്ച​ര്യ​പ്പെ​ടും. അ​ത്ര​ക്ക് വേ​ഗ​ത്തി​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി പ​റ​ഞ്ഞ​ത്. ക​ബ​നി​ഗി​രി സെ​ന്റ് മേ​രീ​സ്​ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് സ​നാ​നി​യ. മാ​താ​പി​താ​ക്ക​ളാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ​ത്.

പ​ഠ​ന​ത്തി​ലും മി​ക​വ് തെ​ളി​യി​ക്കു​ന്ന സ​നാ​നി​യ ഇ​ത്ത​വ​ണ​ത്തെ ബ​ത്തേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മാ​ത് സ്​ പ​സി​ൽസി​ൽ ര​ണ്ടാം സ്ഥാ​നം നേടിയി​രു​ന്നു. മോ​ണോ ആ​ക്ടി​ലും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു. അ​ച്ഛ​ൻ രാ​ജേ​ഷ് പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​യും അ​മ്മ മ​നീ​ഷ വീ​ട്ട​മ്മ​യു​മാ​ണ്. അ​നി​യ​ത്തി രു​ദ്ര നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു.

Tags:    
News Summary - 6th grader speaks languages ​​and capitals in one minute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.