ഫാത്തിമ അദീല താൻ രചിച്ച

കാലിഗ്രഫി ചിത്രത്തോടൊപ്പം

കാലിഗ്രഫിയിലെ കുരുന്നു വസന്തം

മനാമ: കൊറോണക്കാലത്തെ ലോക്ക്ഡൗൺ വേളയിലാണ് അറബിക് കാലിഗ്രഫിയെ ഫാത്തിമ അദീല സ്വന്തം ഇഷ്ടങ്ങളോടൊപ്പം ചേർത്തുപിടിച്ചത്. ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഫാത്തിമ അദീല മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ തന്നെ പെൻസിൽ ചിത്രങ്ങൾ വരച്ചു തുടങ്ങിയിരുന്നു.പെൻസിൽ ചിത്രങ്ങളെ കുറച്ചു കൂടി നന്നായി വരയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അറബിക് കാലിഗ്രാഫിയുടെ സാധ്യതകൾ തെളിഞ്ഞു വന്നത്. ലോക്ക് ഡൗണായത് കൊണ്ട് സമയവും ഇഷ്ടം പോലെ ലഭിക്കുകയും ചെയ്തു.

കോഴിക്കോട് ഫറോക്ക് സ്വദേശികളായ അബ്‌ദുൾ ഹക്കീമിന്റെയും ഫാത്തിമ റിസ്‌വാനയുടെയും മകളാണ് ഫാത്തിമ അദീല. അനിയത്തി ഫാത്തിമ അഫീഫ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. എട്ടു വർഷത്തോളമായി ബഹ്റൈനിലാണ് കുടുംബം താമസിക്കുന്നത്. യുട്യൂബിലെ കാലിഗ്രാഫി വീഡിയോകളിലൂടെയാണ് ആദ്യം ഇതിനെ കുറിച് പഠിക്കുന്നത്. പിന്നീട് അതിനെ കൂടുതൽ പരിപോഷിപ്പിക്കാനുള്ള ശ്രമമായിരുന്നു.അതിന് മാതാപിതാക്കളും നല്ല പിന്തുണ നൽകിയതായി അദീല പറഞ്ഞു.

ആദ്യ കാലങ്ങളിൽ ബ്രഷ് ഉപയോഗിച്ച് കടലാസ് ഷീറ്റുകളിലായിരുന്നു വരകൾ. കുറച്ചു കൂടി അറിവ് നേടിയപ്പോൾ കാലിഗ്രാഫിക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ഉപയോഗിച്ച് തന്നെ വരയ്ക്കുവാൻ തുടങ്ങി. തുടക്കകാരി ആയതിനാൽ ഇതിന്റെ തുടർസാധ്യതകൾ കൂടി ആരായുകയാണ് അദീലയും രക്ഷിതാക്കളും. ഈ മേഖലയിൽ കൂടുതൽ പഠനം നടത്തി തന്റെ കഴിവുകൾ പരിപോഷിപ്പിക്കുവാനും അവയുടെ പ്രദർശന സാദ്ധ്യതകൾ കണ്ടെത്തുവാനും ശ്രമിക്കുകയാണ് ഇപ്പോൾ ഈ കൊച്ചു മിടുക്കി.

Tags:    
News Summary - Calligraphy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.