മോണ്ടി കാർലോ ബ്രാൻഡിന്റെ പ്രശസ്തമായ 'ഇറ്റ്സ് ദ വേ യു മേക്ക് മി ഫീൽ' എന്ന ആ പരസ്യചിത്രം ഒാർക്കുന്നവരുണ്ടോ? അതിൽ കാണുന്ന പോലെയുള്ള, കമ്പിളിനൂലു കൊണ്ട് നെയ്തെടുത്ത ഭീമൻ സ്വെറ്റർ ടൈപ്പ് കോട്ട് ആയി മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇന്നത്തെ കാർഡിഗൻ. ഫോർമൽ, സ്പോർട്സ് വെയർ, പാർട്ടികൾക്കായുള്ള എത്നിക് വെയർ എന്നിവയെല്ലാമായി ഇത് മാറിയിരിക്കുന്നു. ചുരുക്കത്തിൽ, 'ഇറ്റ്സ് ദ വേ യു മേക്ക് മി ഫീൽ' എന്നത് കമ്പിളിയുടെ ഇളംചൂട് പകരൽ മാത്രമല്ല എന്നാണ് ഇന്നത്തെ അർഥം. എന്നാൽ, ഇവിടെ നാം ചർച്ച ചെയ്യുന്നത് കാർഡിഗൻ എങ്ങനെ ഒരു മോഡസ്റ്റ് ഡ്രസ് ആയി ധരിക്കാം എന്ന ആശയമാണ്.
മോഡസ്റ്റാവാന്‍ ലോങ് കാര്‍ഡിഗന്‍
എക്സ്പോസ്ഡ് സാധ്യതയുള്ള വേഷങ്ങൾ ആ പേടി ഇല്ലാതെ അണിയാനും ട്രൻഡി ആയിട്ടിരിക്കാനും ഒരു ലോങ് കാർഡിഗൻ മതിയാകുമെന്ന് എത്ര പേർക്കറിയാം. ട്യൂണിക്സ് മുതൽ ഷർട്ട് വരെ ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും കുലീനത വിട്ടുപോവരുതെന്ന് നിർബന്ധമുള്ളവർക്ക് ആശ്രയിക്കാവുന്നതാണ് ലോങ് കാർഡിഗനുകൾ. ടീഷർട്ട്, ഷർട്ട്, സ്ലീവ്ലെസുകൾ തുടങ്ങി പുതിയ കാലത്തെ ഫാഷൻ ഡ്രസുകൾ ധരിക്കുേമ്പാൾ മുകളിൽ ലോങ് കാർഡിഗൻ കൂടി അണിഞ്ഞാൽ ഒരേ സമയം ട്രെൻഡിയും മോഡസ്റ്റും ആയി. ഹെവി ഹാൻഡ് എംബ്രോയ്ഡറി സർദോസി വർക്കുകൾ ഉള്ള കാർഡിഗൻ ആണെങ്കിൽ ഗംഭീര പാർട്ടിവെയറും ആയി.
ഒരല്‍പം ചരിത്രം...
ബ്രിട്ടനിൽ ക്രീമിയൻ യുദ്ധസമയത്ത് ബാലക്ലാവ് മുന്നേറ്റത്തിന്റെ ചുമതലയുണ്ടായിരുന്ന, 7ാം ഏൾ ഒാഫ് കാർഡിഗൻ മേജർ ജനറൽ ജയിംസ് ബ്രൂഡനനിൽ നിന്നാണ് കാർഡിഗൻ എന്ന വേഷം ഉടലെടുത്തത് എന്ന ഒരു കൗതുകമുണ്ട്. യുദ്ധത്തിൽ ഇേദ്ദഹത്തിന്റെ പടയാളികൾ ഉപയോഗിച്ചിരുന്നത് നീണ്ടുകിടക്കുന്ന ഒരു തരം ഒാവർകോട്ടായിരുന്നു. യുദ്ധം വിജയിച്ചതോടെ ഇവരുടെ വേഷവും ബ്രിട്ടീഷുകാർ ശ്രദ്ധിച്ചു. കാർഡിഗൻ എന്ന പേരാണ് നാട്ടുകാർ അതിന് ചാർത്തിക്കൊടുത്തത്. എന്നാൽ, കാർഡിഗൻ ഒരു ഫാഷൻ വസ്ത്രമായതിന്റെ മുഴുവൻ െക്രഡിറ്റും ഫ്രഞ്ച് ഫാഷൻ െഎക്കൺ കോകോ ചാനലിനാണ്. തന്റെ പേരിൽ ചാനൽ എന്ന ഒരു ആഗോള ബ്രാൻഡ് വരെ പടുത്തുയർത്തിയ ഇൗ വനിതയാണ് കാർഡിഗന് പ്രചാരം നൽകിയത്. മുൻവശത്ത് ബട്ടനുകളില്ലാത്ത ശൈലി അവർ അവതരിപ്പിച്ചു. 1920കളിലും മുപ്പതുകളിലും വൻ പ്രചാരം നേടിയ കോകോ ചാനൽ ശൈലി ഇന്നും ജനപ്രിയമാണ്.
കാര്‍ഡിഗന്‍ സ്റ്റൈലുകള്‍
കാര്‍ഡിഗന്‍ പലവിധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.