ചേലേമ്പ്ര: ജില്ല സ്കൂൾ നീന്തൽ മത്സരത്തിൽ സുവർണ നേട്ടവുമായി പി. ഹൃദുകൃഷ്ണൻ. ചേലേമ്പ്ര ചേലൂപ്പാടം സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ ഹൃദു കൃഷ്ണൻ 100 മീറ്റർ, 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലും 200 മീറ്റർ വ്യക്തിഗത മെഡ്ലെ മത്സരത്തിലും സ്വർണം നേടി. കഴിഞ്ഞവർഷം സംസ്ഥാന നീന്തൽ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ മലപ്പുറത്തിനായി ആദ്യ മെഡൽ നേടിയത് ഹൃദു കൃഷ്ണനായിരുന്നു.
100 മീറ്റർ ബട്ടർ ഫ്ലൈ മത്സരത്തിലാണ് അന്ന് മെഡൽ നേടിയത്. ചേലേമ്പ്ര പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഇടിമൂഴിക്കൽ പള്ളിക്കുളത്തിൽ ഏഴ് മണിക്കൂർ തുടർച്ചയായി നീന്തി റെക്കോഡ് നേടിയിരുന്നു ഈ മിടുക്കൻ. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് മണിക്കൂർ തുടർച്ചയായി നീന്തി പ്രശംസ പിടിച്ചു പറ്റിയ ഹൃദു കൃഷ്ണൻ ഇതിനകം നിരവധി പുരസ്കാരങ്ങൾ നേടി.
ജില്ല മത്സരത്തിൽ ഇതുവരെ പങ്കെടുത്ത എല്ലാ മത്സരത്തിലും സ്വർണം നേടിയിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ് അക്കാദമിയിലെ ആദ്യ വിദ്യാർഥിയായ ഹൃദു കോച്ച് ഹാഷിർ ചേലൂപ്പാടത്തിന്റെ കീഴിൽ കഴിഞ്ഞ അഞ്ചുവർഷമായി പരിശീലനം നേടുന്നു. പരിമിത സൗകര്യങ്ങൾ മാത്രമുള്ള ഇടിമൂഴിക്കൽ പള്ളികുളത്തിൽനിന്നാണ് ഈ താരോദയം എന്നതും വിജയത്തിന് മാറ്റു കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.