മഞ്ചേരി: ഡൽഹി ബാലഭവനിൽ നടന്ന ദേശീയ കലാഉത്സവിൽ പ്രാദേശിക കളിപ്പാട്ടനിർമാണത്തിൽ ജില്ലക്ക് അഭിമാനകരമായ നേട്ടം. മഞ്ചേരി നെല്ലിക്കുത്ത് വി.എച്ച്.എസ്.എസിലെ ടി. വിദിനാണ് സ്വർണം നേടിയത്.
മരങ്ങൾകൊണ്ട് ഒട്ടേറെ കളിപ്പാട്ടങ്ങൾ നിർമിച്ചാണ് വിദിൻ മത്സരത്തിൽ മികവ് പുലർത്തിയത്. സഹോദരൻ പ്രബിൻ കഴിഞ്ഞ വർഷം ഇതേ ഇനത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇതേ ഇനത്തിൽ വിദിൻ ഒന്നാം സ്ഥാനം നേടിയിരുന്നു. സഹോദരൻ മൂന്നാം ക്ലാസുകാരനായ മിഥുനും സബ് ജില്ല തലത്തിൽ തിളങ്ങിയിരുന്നു. പരമ്പരാഗതമായി ആശാരിപ്പണി ചെയ്യുന്ന കുടുംബമാണ് ഇവരുടേത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 343 പെൺകുട്ടികളും 339 ആൺകുട്ടികളും ഉത്സവിൽ പങ്കെടുത്തു. മൂന്ന് സ്വർണം നേടി കേരളം ഏറ്റവും കൂടുതൽ സ്വർണം നേടുന്ന സംസ്ഥാനമായി മാറി. പിതാവ് വിനോദ്കുമാറിന്റെ ജോലി കണ്ടുപഠിച്ചാണ് വിദിൻ മരപ്പണിയിൽ കഴിവ് തെളിയിച്ചത്. നെല്ലിക്കുത്ത് സ്കൂളിനെ പത്താം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: പ്രസീദ. ജിദിൻ മറ്റൊരു സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.