ജിദ്ദ: ജോർഡൻ കിരീടാവകാശി അമീർ അൽഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും സൗദി യുവതി റജ്വ ഖാലിദ് അൽസൈഫും ജൂൺ ഒന്നിന് വിവാഹിതരാവും. ജോർഡനിയൻ റോയൽ കോർട്ടാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചതെന്ന് വാർത്ത ഏജൻസി ‘പെട്ര’ വ്യക്തമാക്കി.
1994 ഏപ്രിൽ 28ന് റിയാദിലാണ് റജ്വ ഖാലിദിന്റെ ജനനം. ബിസിനസ് പ്രമുഖനായ ഖാലിദ് ബിൻ മുസാഇദിന്റെയും ഇസ്സ ബിൻത് നാഇഫിന്റെയും മകളാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം സൗദിയിൽ പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് പോയി.
പിന്നീട് ന്യൂയോർക്കിലെ സിറാക്കൂസ് യൂനിവേഴ്സിറ്റിയിലെ ആർക്കിടെക്ചർ കോളജിലായിരുന്നു പഠനം. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വിവാഹം ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.